'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

595 0

ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പടക്കളത്തിലിറങ്ങുക. രാജ്യത്ത് നടക്കുന്ന 'അന്യായ'ത്തിന് മറുപടിയുമായി ന്യായം നിങ്ങൾക്ക് ലഭിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യൂ എന്ന ആഹ്വാനമാണ് കോൺഗ്രസിന്‍റേത്. 

ദരിദ്രജനവിഭാഗങ്ങൾക്ക് പ്രതിവർഷം 72,000 കോടി രൂപ വരുമാനം ഉറപ്പ് നൽകുന്ന രാഹുൽ ഗാന്ധിയുടെ അഭിമാനപദ്ധതിയായ  'ന്യായി'നെക്കൂടി ഉൾപ്പെടുത്തിയതാണ് കോൺഗ്രസിന്‍റെ പ്രചാരണവാചകം. ഈ പദ്ധതി ഉയർത്തിക്കാട്ടി തന്നെയാകും കോൺഗ്രസിന്‍റെ ഇത്തവണത്തെ പ്രചാരണമെന്ന് വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. 

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കോൺഗ്രസ് പ്രചാരണഗാനം എഴുതിയത്. കോൺഗ്രസിന്‍റെ പ്രചാരണഗാനം ഇതാണ്: https://youtu.be/DL2SgwJ9j4c link

Related Post

വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണി

Posted by - Apr 13, 2019, 04:49 pm IST 0
തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിനെയും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെയും മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. സ്ഥാനാർഥികളെ തട്ടിക്കൊണ്ടു…

കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടിക്കാര്‍; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  

Posted by - Jul 27, 2019, 07:22 pm IST 0
ആലപ്പുഴ:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

കുമ്മനത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും 

Posted by - May 26, 2018, 10:48 am IST 0
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍…

ഒമ്പത് സ്ത്രീകള്‍; കെ മുരളീധരന്‍ നേമത്ത്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കളും പ്രമുഖരും  

Posted by - Mar 14, 2021, 12:42 pm IST 0
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഡല്‍ഹിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വസതിയില്‍…

Leave a comment