മുഖ്യമന്ത്രിക്കെതിരെ മുസ്ലീം പ്രീണന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  

234 0

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമര്‍ശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി ജലീലിലൂടെ എല്‍ഡിഎഫ് നടത്തുന്നത് മുസ്ലീം പ്രീണനമാണെന്നും അതിരൂപത വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണ്. നേരത്തെ യുഡിഎഫ് ചെയ്ത പ്രീണനം ഇപ്പോള്‍ എല്‍ഡിഎഫ് പിന്തുടരുന്നെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ചാണ്ടി ഉമ്മന്റെ വിവാദ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ഹാഗിയ സോഫിയ പരാമര്‍ശം തല മറന്ന് എണ്ണ തേയ്ക്കലാണെന്നും പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നുമാണ് വിമര്‍ശനം.

Related Post

കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസഫും ജോസും രണ്ടു വഴിക്കു പിരിഞ്ഞു

Posted by - Jun 16, 2019, 09:29 pm IST 0
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പു പൂര്‍ത്തിയായി. കെഎം…

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST 0
ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

ജസ്‌ന തിരോധാന കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി   

Posted by - Feb 19, 2021, 03:04 pm IST 0
കൊച്ചി: എരുമേലി സ്വദേശിനി ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ…

പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം: മന്ത്രി മണി  

Posted by - Jul 9, 2019, 09:52 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു; ലോകായുക്ത ഉത്തരവിനെതിരെയുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി  

Posted by - Apr 13, 2021, 09:30 am IST 0
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത്. കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.  മന്ത്രിയായി…

Leave a comment