മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: കേന്ദ്രനേതൃത്വത്തിന് അതൃപ്തി; സുരേന്ദ്രന്‍ മലക്കം മറിഞ്ഞു  

521 0

പത്തനംതിട്ട: ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ തന്റെ പ്രസ്താവനയില്‍ തിരുത്തല്‍ വരുത്തിയത്.

കിഫ്ബി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മറയാക്കി മുഖ്യമന്ത്രി യുദ്ധ പ്രഖ്യാപനം നടത്തുന്നുവെന്നും മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അന്വേഷണം വേണമെന്ന് മുഖ്യമന്തി തന്നെ അല്ലേ കേന്ദ്രത്തെ അറിയിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേരള -കേന്ദ്ര ഏറ്റുമുട്ടലാണെന്ന് വരുത്താനാണ് പിണറായി ശ്രമിക്കുന്നുത്. മസാല ബോണ്ടില്‍ ക്രമക്കേട് ഇല്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നത് എകെജി സെന്ററിലെ ഭാഷ പൊതുസമൂഹത്തില്‍ ഇറക്കരുതെന്നും വാദം പൊളിയുമ്പോഴാണ് ശബ്ദം ഉയരുന്നതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Related Post

കേരളം കോൺഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Posted by - Jan 14, 2020, 09:31 am IST 0
തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ്…

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം

Posted by - Jun 2, 2018, 08:51 am IST 0
തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം. ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ് നിലനില്‍ക്കുന്നത് . താഴേത്തട്ടില്‍ പുന:സംഘടന നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പുന:സംഘടന നിലവില്‍ രാമേശ്വരത്തെ…

ബിജെപിയുടെ പ്രകടനപത്രികയെ ട്രോളി  ഇന്നസെന്‍റ് 

Posted by - Apr 8, 2019, 04:27 pm IST 0
ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്‍റ് ബിജെപിയെ ട്രോള്‍ ചെയ്തത്. "ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, "വർഗീയതയും അഴിമതിയും…

വിവാദ പരാർമർശം പിൻവലിക്കുന്നതായി പി.സി ജോർജ് 

Posted by - Sep 13, 2018, 08:09 am IST 0
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തിൽ നടത്തിയ പരാർമർശം പിൻവലിക്കുന്നതായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയത്…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

Leave a comment