താജ് മഹലിന് ബോംബ് ഭീഷണി: സന്ദര്‍ശകരെ ഒഴിപ്പിച്ചു  

243 0

ഡല്‍ഹി: താജ് മഹലില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഉത്തര്‍പ്രദേശ് പെലീസിനാണ് ഫിറോസാബാദില്‍ നിന്ന് ഫോണ്‍ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.

Related Post

നരേന്ദ്രമോദിയെ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു

Posted by - Sep 25, 2018, 06:58 am IST 0
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയതിനാണ്…

ജമ്മു കശ്മീരില്‍ സ്‌ഫോടനം; ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി

Posted by - Nov 19, 2018, 08:45 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ…

ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Feb 25, 2020, 03:31 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന്‌ സമീപം ഒരു പാലത്തിനു…

യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു  

Posted by - Apr 13, 2021, 03:50 pm IST 0
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. ട്വിറ്ററിലൂടെയാണ് താന്‍ ഐസൊലേഷനില്‍…

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

Posted by - Sep 12, 2019, 10:22 am IST 0
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ…

Leave a comment