72 മണ്ഡലങ്ങളില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം  

259 0

ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉള്‍പ്പെടെ 72 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂര്‍ത്തിയാകും. മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും ഒഡീഷയില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്.

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് ആദ്യഘട്ട പോളിംഗ്. രാജസ്ഥാനില്‍ 13 ഇടത്തും മധ്യപ്രദേശില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ടും യുപിയില്‍ പതിമൂന്നും, ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

961 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ – കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.

സിപിഐയുടെ വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാര്‍ ബെഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്രതാരം ഊര്‍മിളാ മതോന്ദ്കര്‍ ജനവിധി തേടുന്നു. എസ്പിയുടെ ഡിംപിള്‍ യാദവ്, തൃണമൂലിന്റെ ശതാബ്ദി റോയ്, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ എന്നിവരാണ് ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.

Related Post

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 11, 2019, 10:32 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും പ്രയാസമില്ലാതെ ബില്‍ പാസാക്കാമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, ബില്ലിനെതിനെതിരായി പരമാവധി വോട്ട് ശേഖരിക്കാനുള്ള…

ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്

Posted by - Dec 26, 2019, 09:51 am IST 0
തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ അലസമായ  രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തും.…

വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി  

Posted by - May 22, 2019, 07:15 pm IST 0
ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതു വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ…

എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട, പിഴയില്ല

Posted by - Mar 12, 2020, 11:09 am IST 0
ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മുതല്‍ മിനിമം ബാലന്‍സ് വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല. ബാങ്ക് ശാഖയ്ക്ക് അനുസരിച്ച്‌…

50,000 രൂപവരെ  പി എം സി ബാങ്കിൽ നിന്ന് പിന്‍വലിക്കാം  

Posted by - Nov 6, 2019, 12:09 pm IST 0
മുംബൈ: പിഎംസി ബാങ്കില്‍നിന്ന് പിന്‍വലിക്കാനുള്ള തുക  പരിധി 50,000 രൂപയായി ഉയര്‍ത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.  ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍…

Leave a comment