കേരള എക്‌സ്പ്രസ് ആന്ധ്രയില്‍ പാളംതെറ്റി; ആളപായമില്ല  

362 0

വിജയവാഡ:  തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ (12626) കോച്ചുകളില്‍ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍വച്ച് പാളംതെറ്റി. ആര്‍ക്കും പരിക്കില്ല .പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതർ പറഞ്ഞു. യേര്‍പേട് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ  ചക്രങ്ങളില്‍ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് കാരണമായത്. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

Related Post

കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted by - Jul 12, 2018, 06:22 am IST 0
ഛത്തിസ്ഗഡ്‌: കുഴിബോംബ് പൊട്ടിത്തെറിച്ച്‌ കര്‍ണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കാര്‍വാറിലെ വിജയാനന്ദ് സുരേഷ് നായ്ക്(28),ഖാനപൂര്‍ ഹലഗയിലെ സന്തോഷ് ലക്ഷ്മണ്‍ ഗുരുവ(27)എന്നിവരാണ് അപകടത്തില്‍പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം…

ഹിമാചല്‍ പ്രദേശില്‍ 43 മലയാളികള്‍ കുടുങ്ങി കിടക്കുന്നു 

Posted by - Sep 25, 2018, 07:06 am IST 0
ഷിംല: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും മഞ്ഞ് വീഴ്ചയിലും മണ്ണിടിച്ചിലിലും പെട്ട് ഹിമാചല്‍പ്രദേശിലും പഞ്ചാബിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കൊല്ലങ്കോട് നിന്നുള്ള 30…

പൗരത്വ നിയമ ഭേദഗതിയില്‍ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - Dec 19, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രതിഷേധങ്ങള്‍ക്ക്  വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം…

കര്‍ണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

Posted by - Sep 26, 2019, 05:29 pm IST 0
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ  15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച  ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 21-ന് നടക്കുന്ന…

മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Posted by - Feb 15, 2020, 04:45 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു . കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിര്‍ദേശം തള്ളിയാണ് ശിവസേന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

Leave a comment