ബാലപീഡകര്‍ക്ക് വധശിക്ഷ: 14നും 16നും ഇടയിലുള്ളവർ കുട്ടികളല്ലേ? കമലഹാസന്‍

226 0

ചെന്നൈ: സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല കുടുംബത്തിനാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ പറഞ്ഞു. 12 വയസ് വരെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്‌ത അദ്ദേഹം 14നും 16നും ഇടയിലുള്ളവരെയും കുട്ടികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യൂട്യൂബിലൂടെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

14,15,16 എന്നീ വയസുകളിലുള്ളവര്‍ കുട്ടികളല്ലേ. ഒരു സ്ത്രീയായി മാറുന്നത് ഈ പ്രായത്തിന് ശേഷമാണ്. എന്താണ് ഇത്തരത്തിലുള്ള നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ സത്യസന്ധതയും മര്യാദയും പഠിപ്പിക്കുന്നത് പോലെ ആണ്‍കുട്ടികളെയും സമൂഹത്തിലെ മൂല്യങ്ങള്‍ പഠിപ്പിക്കേണ്ട ചുമതല ഓരോ കുടുംബത്തിനുമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ ഇതൊന്നും നടക്കുന്നില്ല. 

ആണാണെന്ന ചിന്തയില്‍ എന്തും ചെയ്യാന്‍ ആണ്‍മക്കളെ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 12ന് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് മാത്രം വധശിക്ഷ നല്‍കുന്നതിലെ യുക്തി മനസിലാകുന്നില്ല. അതേസമയം, താന്‍ അധികാരത്തില്‍ കയറിയാല്‍ വധശിക്ഷ നല്‍കുന്ന നിയമത്തില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം സൂചന നല്‍കി. നേരത്തെ തന്നെ വധശിക്ഷയ്‌ക്ക് എതിരെ നിലപാട് എടുത്തിട്ടുള്ളയാളാണ് കമലഹാസന്‍.

Related Post

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുന്നു: സോളിസിറ്റർ ജനറൽ   

Posted by - Feb 2, 2020, 08:26 pm IST 0
ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്ന് കേന്ദ്രസർക്കാർ. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഉടൻ തന്നെ നടപ്പാക്കണമെന്നും സർക്കാരിനു വേണ്ടി…

കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു

Posted by - Dec 2, 2019, 10:22 am IST 0
മുംബൈ: കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതി. ഇത് കണ്ട്…

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST 0
ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്.…

വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍

Posted by - Sep 7, 2018, 08:00 am IST 0
വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ…

എണ്ണത്തില്‍ ക്രമക്കേടുകണ്ടാല്‍ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന് പ്രതിപക്ഷം; തീരുമാനം നാളെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍  

Posted by - May 21, 2019, 08:01 pm IST 0
ന്യൂഡല്‍ഹി: വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ ക്രമക്കേടുണ്ടെങ്കില്‍ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് 22 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ്…

Leave a comment