സപ്ത ആചാരങ്ങൾ

236 0

സപ്ത ആചാരങ്ങൾ

തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു. 

1. വേദാചാരം
2. വൈഷ്ണവാചാരം
3. ശൈവാചാരം
4. ദക്ഷിണാചാരം
5. വാമാചാരം
6. സിദ്ധാന്താചാരം
7. കൗളാചാരം

വേദാചാരികൾ വേദത്തിലെ കർമ്മകാണ്ഡത്തിന് അനുസൃതമായി ജീവിക്കുന്നു. ഇതിൽ കർമ്മപരമായ അനുഷ്ഠാനങ്ങൾക്കാണ് പ്രാധാന്യം. വൈഷ്ണവാചാരം വിഷ്ണുവിനെ മുഖ്യ ദേവതയായി ഉപാസിക്കുന്നു. ഭക്തിയ്ക്ക് പ്രാധാന്യം. ശൈവാചാരികൾ ശിവനെ ഉപാസിക്കുന്നു. ജ്ഞാന-യോഗ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം. ദക്ഷിണാചാരം ശുദ്ധ ആചാരമാണ്. ഇതിലെ അനുഷ്ഠാനങ്ങൾ എല്ലാം പകൽ നിർവഹിക്കുന്നു. ഈ നാല് ആചാരങ്ങളും സാമാന്യ ജനതയ്ക്ക് സ്വീകരിക്കാവുന്നതാകയാൽ ഇവ പശു ആചാരം എന്നും അറിയപ്പെടുന്നു.

വാമാചാരത്തിൽ ശുദ്ധ-അശുദ്ധ ഭേദങ്ങൾ ഒന്നുമില്ല. അനുഷ്ഠാനങ്ങൾ രാത്രി നിർവഹിക്കുന്നു. സിദ്ധാന്താചാരം ആഘോരികൾ പിന്തുടരുന്നു അവ ശ്മശാനത്തിൽ അർദ്ധ രാത്രിയിൽ ചെയ്യുന്നു. ഇവ രണ്ടും ആചരിക്കുന്നതിന് വീരഭാവം അനിവാര്യം ആയതിനാൽ ഇവ വീരാചാരം എന്ന് അറിയപ്പെടുന്നു.

കൗളാചാരം ഏറ്റവും ഗൂഢമായ ആചാര പദ്ധതിയാണ്. യോഗ്യനായ ശിഷ്യന് ഗുരു ഈ ശ്രേഷ്ഠമായ വിദ്യ പകർന്ന് നൽകുന്നു. കൗളാചാരത്തെ ദിവ്യാചാരം എന്നും പറയുന്നു.

കുലാർണവം ആചാരങ്ങളെ കുറിച്ച് ഇപ്രകാരം പറയുന്നു – " മറ്റെല്ലാറ്റിലും ശ്രേഷ്ഠമാണ് വേദം. വേദങ്ങളെക്കാൾ ശ്രേഷ്ഠമാണ് വൈഷ്ണവം. വൈഷ്ണവത്തെക്കാൾ ശൈവവും ശൈവത്തെക്കാൾ ദക്ഷിണവും ദക്ഷിണത്തേക്കാൾ വാമവും വാമത്തേക്കാൾ സിദ്ധാന്തവും സിദ്ധാന്തത്തേക്കാൾ കൗളവും ശ്രേഷ്ഠമാണ്. കൗളത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല."

Related Post

എള്ള് ഒരു ഔഷധം

Posted by - Apr 17, 2018, 07:30 am IST 0
എള്ള് ഒരു ഔഷധം 1 ലിറ്ററർ എള്ളെണ്ണക്ക് എള്ള് സ്വയം ആട്ടിയെടുത്തു എള്ളെണ്ണ  ഉണ്ടാക്കുമ്പോൾ ചിലവ് മാത്രം 600. പക്ഷേ വിപണിയില്‍ ലിറ്ററിന്  200 താഴെ…? എള്ളെണ്ണയില്‍…

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

 കൈലാസം അറിയുവാൻ ഇനിയുമേറെ 

Posted by - Mar 3, 2018, 11:06 am IST 0
 കൈലാസം അറിയുവാൻ ഇനിയുമേറെ  ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂര്ത്തിയായ ശിവന് പത്നിയായ പാര്വ്വതി ദേവിയോടും നന്ദികേശനും ഭൂതഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം .. കൈലാസവും അനുബന്ധ പ്രദേശങ്ങളായ മാനസ്സസരസ്സും…

കാവ് എന്തിനാണ്?

Posted by - Mar 5, 2018, 10:30 am IST 0
കാവ് എന്തിനാണ്? കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്. നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന…

ഇന്ന് നരസിംഹ ജയന്തി 

Posted by - Apr 28, 2018, 07:46 am IST 0
ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. കൃതയുഗത്തില്‍ മഹാവിഷ്ണു…

Leave a comment