വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

211 0

മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിലും മുലുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും വാഷി സെക്ടർ 29 ലെ വൈകുണ്ഡം ക്ഷേത്രത്തിലും, ഡോമ്പിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഏർപ്പെടുത്തിയിരുന്നത്.


ഇവിടങ്ങളിലെല്ലാം വൻ തിരക്കാണ് അതി രാവിലെ മുതൽ തന്നെ അനുഭവപ്പെട്ടത്.മലയാളികളുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7:30 മുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ഗുരുവായൂർ മുൻ മേൽശാന്തിയും ഇപ്പോഴത്തെ വർത്തക് നഗർ ക്ഷേത്രം മേൽ ശാന്തിയുമായ ഗിരീശൻ വടക്കേടത്ത് ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകിയത്. 40 നടുത്തു കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രത്തിൽ എത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.ക്ഷേത്രങ്ങളിൽ രാവിലത്തെ സരസ്വതി പൂജയ്ക്ക് ശേഷം വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്.

By- Honey VG

Related Post

എ ആ​ന​ന്ദി​ന്  എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം

Posted by - Nov 1, 2019, 03:38 pm IST 0
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത സാ ഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ ആനന്ദിന്. സാസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 27ാമത് എഴുത്തച്ഛൻ…

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു 

Posted by - Jul 1, 2018, 12:49 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.…

കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 30 പേർക്ക് പരിക്ക്

Posted by - Nov 11, 2019, 02:25 pm IST 0
ഹൈദരാബാദ്: കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നിരവധിപേര്‍ക്ക് പരിക്ക് പറ്റി . എം.എം.ടി.എസ്. ട്രെയിനും കൊങ്കു എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെയാണ്…

Leave a comment