ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്താന്‍ നീക്കം: ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് വ്യോമ താവളം

186 0

ന്യൂഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പുതിയ നീക്കവുമായി വീണ്ടും പാകിസ്താന്‍. ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമതാവളം തുറന്നാണ് പാകിസ്താന്‍ പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്താന്റെ സിന്ദ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീന്‍ഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നാണ് സൂചന. 

ജലമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്ക് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക് പരീശലനം നല്‍കുന്നെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗൂജറാത്തിലെ സൗരാഷ്ട്ര-കച്ച്‌ മേഖലയ്ക്ക് സമീപമാണ് താവളം തുറന്നിരിക്കുന്നത്. വ്യോമതാവളം ഒരുങ്ങിയിട്ട് ഏറെ നാളായെങ്കിലും അടുത്തിടെയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെഎഫ്-17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാകിസ്താന്‍ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
 

Related Post

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്‌റ്റ്‌ലിയുടെ പേരിടുന്നു

Posted by - Aug 28, 2019, 03:56 pm IST 0
. ഓഗസ്റ്റ് 24 ന് അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് ദില്ലി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ…

KSRTC ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും

Posted by - Apr 19, 2020, 11:01 am IST 0
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍…

നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം തീപ്പിടിത്തം

Posted by - Dec 30, 2019, 09:33 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം തീപ്പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. വൈകീട്ട് 7.25ന് ലോക് കല്യാണ്‍ മാര്‍ഗിലുള്ള എസ്പിജിയുടെ റിസപ്ഷന്‍ ഏരിയയിലാണ് തീപ്പിടിത്തമുണ്ടായത്‌. പ്രധാനമന്ത്രിയുടെ…

തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല

Posted by - May 2, 2018, 09:50 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍…

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

Leave a comment