മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

372 0

ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ ചട്ട ലംഘനം ഇല്ലെന്നും ദൂരദർശൻ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രേഷണം ചെയ്തതിനു ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി സർക്കാരിന്‍റെ  ഔദ്യോഗിക ചാനലിൽ സംപ്രേഷണം ചെയ്തത് വിശദീകരിക്കണമെന്നായിരുന്നു നോട്ടീസിലെ അവശ്യം.

റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, കാവൽക്കാരൻ കള്ളനാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ബിജെപി ചൗക്കിദാർ കാമ്പെയ്ൻ ആരംഭിച്ചത്. രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലായാണ് ഈ സംവാദ പരിപാടി സംഘടിപ്പിച്ചത്. നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമോ ടിവി സംപ്രേഷണം ആഭംഭിച്ചതിലും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംപ്രേഷണം ചെയ്യുന്നതിനായി കഴിഞ്ഞ മാസം 31-നാണ് 24 മണിക്കൂർ ചാനൽ പ്രവർത്തനം തുടങ്ങിയത്.

Related Post

മഹാരാഷ്ട്രയില്‍ നാളെ  വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി 

Posted by - Nov 26, 2019, 11:17 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു .  പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും…

വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തികഞ്ഞില്ല:  ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 25, 2018, 08:34 am IST 0
ലഖ്നൗ: വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം…

ഇനിമുതൽ ആധാര്‍ സേവാ കേന്ദ്രങ്ങള്‍  ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും  

Posted by - Nov 20, 2019, 10:47 am IST 0
ന്യൂഡല്‍ഹി: ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും. നേരത്തെ ചൊവാഴ്ചകളില്‍ സേവാകേന്ദ്രങ്ങള്‍ക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാര്‍ സേവാ…

ദീപിക അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

Posted by - Jan 11, 2020, 12:29 pm IST 0
ഡല്‍ഹി: ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍…

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

Leave a comment