എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

276 0

കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സിപിഎമ്മിനെതിരെ പറയില്ല."

യുഡിഎഫ് സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് നടത്തിയ റോഡ് ഷോയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വയനാടിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത ജനക്കൂട്ടമാണ് ഇന്നലെ രാഹുലിനെയും പ്രിയങ്കയെയും കാണാനെത്തിയത്. വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് ഇരുവരും മടങ്ങിയത്. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

'മോദി ഭരണത്തിനെതിരായ പ്രക്ഷോഭത്തിൽ സിപിഎമ്മും ഇടപെടുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അവർ ഉന്നയിക്കുന്ന ആരോപണത്തിന് അതേ നിലവാരത്തിൽ മറുപടിയില്ല.കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം പൊരുതുകയാണെന്ന് എനിക്കറിയാം. ആ പോരാട്ടം തുടരും. ''കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.

വയനാട്ടിൽ താൻ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകാനാണ്. വടക്ക്, തെക്ക്, വടക്കുകിഴക്കൻ, കിഴക്ക് എന്ന വിവേചനം ഇന്ത്യയിലില്ല. ഓരോ പ്രദേശത്തിനും സംസ്‌കാരവും ഭാഷയുമുണ്ട്. എന്നാൽ മോദിയും ആർഎസ്എസും ദക്ഷിണേന്ത്യയെ ആക്രമിക്കുകയാണ്. 

തെക്കേ ഇന്ത്യയിലെ ജനങ്ങൾ, അവരുടെ ഭാഷ, സംസ്‌കാരം എന്നിവയെ അവഗണിക്കുകയാണ് നരേന്ദ്രമോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പമാണ് താനും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനുമാണ് ഇവിടെ മത്സരിക്കുന്നത്.

അമേതിയെ രാഹുൽ ഉപേക്ഷിച്ചെന്ന സ്‌മൃതി ഇറാനിയുടെ ആക്ഷേപത്തോട്, ഞാൻ അവിടെയുമുണ്ട് ഇവിടെയുമുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.

Related Post

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയേയും ജെഡിയു പാർട്ടിയിൽ നിന്ന് പുറത്താക്കി 

Posted by - Jan 29, 2020, 05:37 pm IST 0
പട്‌ന: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി…

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ  ഇന്ന് മുതൽ സ്വീകരിക്കും

Posted by - Mar 28, 2019, 06:35 pm IST 0
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് തുടങ്ങും. പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമർപ്പണം…

'പി എം മോദി' റിലീസ് തടഞ്ഞു, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രദർശനം പാടില്ല

Posted by - Apr 10, 2019, 02:54 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന പി എം മോദി സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയുടെ പ്രദർശനം വിലക്കിയാണ് കമ്മിഷന്റെ…

ശബരിമല യുവതീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

Posted by - Nov 13, 2018, 10:21 pm IST 0
തിരുവനന്തപുരം ;  ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല – മകരവിളക്ക്…

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Nov 17, 2018, 10:24 am IST 0
പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി. എം ആരോപിച്ചു.

Leave a comment