എന്‍എസ്‌എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല:വനിതാ മതിലിനെതിരേ സുകുമാരന്‍ നായര്‍.

361 0

പെരുന്ന: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യം, ആരെയും അംഗീകരിക്കുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയിലല്ല ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

വനിതാ മതില്‍ നിര്‍മിക്കുന്നതുകൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളു. എന്‍എസ്‌എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിശദമാക്കി. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Post

ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍

Posted by - Jan 20, 2020, 04:15 pm IST 0
ന്യൂഡല്‍ഹി: ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.  അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ്…

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു

Posted by - Feb 21, 2020, 12:37 pm IST 0
കൊച്ചി:  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത്  യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്  പി.ജെ. ജോസഫ് വിഭാഗവുമായി…

നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി

Posted by - Dec 17, 2018, 04:15 pm IST 0
പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള എട്ടു പേരാണ് നിരോധനാജ്ഞ…

പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍

Posted by - Nov 19, 2018, 03:32 pm IST 0
പാലക്കാട്: ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ…

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST 0
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.…

Leave a comment