സി.കെ.ജാനു എല്‍.ഡി.എഫിലേക്ക്

297 0

കോഴിക്കോട്: സി.കെ.ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു. കോഴിക്കോട് വച്ച്‌ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുമ്ബ് ഇടതുപക്ഷ പാ‌ര്‍ട്ടികളിലെ നോതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടാണ് ഉണ്ടായത്. ഇനി എന്‍.ഡി.എയിലേക്ക് തിരിച്ചുപോക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിലായി എല്‍.ഡി.എഫ്. പ്രവേശനം സംബന്ധിച്ച്‌ മന്ത്രി എ.കെ.ബാലന്‍ സി.പി.എെ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി ജാനു ചര്‍ച്ച നടത്തിയിരുന്നു. ഇതിലൂടെ പ്രവേശനത്തിന് അനുകൂലമായ തീരുമാനം ലഭിച്ചതായാണ് സൂചന.യു.ഡി.എഫുമായി യാതൊരുവിധ ച‌‌ര്‍ച്ചയും നടത്തിയിട്ടിയില്ലെന്ന് ജാനു വ്യക്തമാക്കി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ജാനു ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കൊപ്പം ചേര്‍ന്നാണ് മത്സരിച്ചത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി അവര്‍ മത്സരിക്കുകയും ചെയ്തിരുന്നു.

Related Post

പരസ്യപ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  

Posted by - Mar 17, 2021, 06:52 am IST 0
തിരുവനന്തപുരം: ഇനി പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്ക്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയത്.…

മുഖ്യമന്ത്രിയ്ക്കെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസ് 

Posted by - Oct 11, 2018, 07:42 am IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മ…

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും 

Posted by - Apr 10, 2019, 02:14 pm IST 0
അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. സോണിയ ഗാന്ധി,…

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു 

Posted by - May 17, 2018, 06:33 am IST 0
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഇന്ന് രാവിലെ യെദിയൂരപ്പ കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍…

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST 0
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…

Leave a comment