ഗ‌ജ ചുഴലിക്കാറ്റ് : തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

388 0

തിരുവനന്തപുരം: ഗ‌ജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ തകര്‍ന്നത്. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിക്കും.

കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിന് തമിഴ്നാട്ടില്‍ നിന്നും ലഭിച്ചത്.ഗജ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ കേരളത്തിന്റെ സഹായം തേടി കമലഹാസന്‍ പിണറായി വിജയന് കത്തെഴുതിയിരുന്നു. സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികളുടെ കമ്മീഷന്‍ പാക്കേജ് പരിഷ്കരിക്കുന്നതിന്റെ എ.എ.വൈ ഒഴികെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും അരി,​ഗോതമ്പ്,​ആട്ട എന്നവയുടെ കൈകാര്യച്ചെലവ് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കാനും തീരുമാനിച്ചു.
 

Related Post

വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

Posted by - Apr 24, 2018, 08:29 am IST 0
മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42)…

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

Posted by - Oct 8, 2018, 07:39 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിര്‍ദേശം. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍…

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി ; ജാഗ്രതാ നിര്‍ദ്ദേശം നീട്ടിയേക്കും

Posted by - Mar 28, 2019, 10:58 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുവരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31-ാം  തീയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട്…

നിമിഷയുടെ മരണത്തിന് കാരണം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് 

Posted by - Aug 2, 2018, 10:43 am IST 0
കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്.…

Leave a comment