ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാതെ കേന്ദ്ര സർക്കാർ: ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ

265 0

കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത് ഇതുവരെ പ്രാവർത്തികമായിട്ടില്ല.  2016 ലാണ് ഓ‍ൺലൈൻ മരുന്നു വ്യാപാരത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനു മാർഗനിർദേശങ്ങൾ നിശ്ചയിച്ചിരുന്നില്ല. ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി മരുന്നു വ്യാപാരം നടത്താനായിരുന്നു അനുമതി. 

ഇതു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തെളിവുകൾ മുംബൈ കെമിസ്റ്റ് അസോസിയേഷൻ ഹാജരാക്കിയതോടെയാണ് വ്യാപാരത്തിനു നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം തുനിഞ്ഞത്. ഗർഭച്ഛിദ്ര മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ലൈംഗിക ഉത്തേജകങ്ങൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസികൾ വഴി വിതരണം ചെയ്യാൻ അനുവദിക്കുന്നതു ഭാവിയിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. 

വീട്ടുപടിക്കൽ ആന്റിബയോട്ടിക്കുകൾ ലഭ്യമാക്കുമ്പോൾ ചെറിയ രോഗങ്ങൾക്കു പോലും അത് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവുമെന്ന നിലപാടിലാണ് കേരളം. ഗർഭച്ഛിദ്ര മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ‘സ്വകാര്യ’ മായി ലഭിക്കുന്നത് അപകടമാണ്. രണ്ടു വർഷത്തിനുള്ളിൽ ക്ഷയരോഗം തുടച്ചു നീക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും നയം വിഘാതമാവും. ഓൺലൈൻ വ്യാപാരത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതു ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും മയക്കുമരുന്നുകളുമാണെന്നതിന്റെ തെളിവുകളാണ് മുംബൈ കെമിസ്റ്റ് അസോസിയേഷൻ നൽകിയത്.  

തുടർന്ന് ഓൺലൈൻ മരുന്നു വില്പനയിൽ  വിലക്ക് ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഓൺലൈനിലൂടെ മരുന്നു സംഭരിച്ചു വിൽക്കുന്നതു കൂടുതൽ ലാഭമുള്ള വ്യവസായമാകുമ്പോൾ ചെറുകിട കച്ചവടക്കാർക്കും ഈ സമ്പ്രദായത്തോട് എതിർപ്പുണ്ടാവില്ലെന്നാണ് സൂചന. അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ ആർക്കും ഇ–ഫാർമസി നടത്താം എന്നതാണ് സ്ഥിതി. കേരളത്തിൽ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാ‍ൽ സംസ്ഥാന സർക്കാരിന് നിയന്ത്രണം ഉണ്ടാവില്ല. 

Related Post

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

Posted by - Apr 13, 2018, 08:54 am IST 0
ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും …

യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

Posted by - Jul 4, 2018, 11:32 am IST 0
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…

പഞ്ചാബിലെ ഗുരുദാസ്പൂരിൽ  പടക്കനിർമ്മാണ  ഫാക്ടറിയിൽ സ്ഫോടനം

Posted by - Sep 4, 2019, 06:07 pm IST 0
ഗുദാസ്പൂർ, പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പടക്ക നിർമാണ ഫാക്ടറിയിൽ ഇന്ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. ഡസൻ കണക്കിന് പേർ കുടുങ്ങി കിടക്കുന്നുണെണ്ടു സംശയിക്കുന്നു  …

എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം

Posted by - Apr 4, 2018, 08:52 am IST 0
എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം സ്ഥാനത്തെ 24 എഞ്ചിനീയറിംഗ് കോളേജ് കൾക്ക് അക്കാദമിക  സ്വയംഭരണാനുമതി നൽകാൻ സർക്കാർ തീരുമാനം. സ്വയംഭരണത്തിനു  എതിരായ എൽഡിഎഫ് നയത്തിന്…

ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

Posted by - Nov 23, 2018, 10:04 pm IST 0
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി…

Leave a comment