ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും മീഡിയസെല്‍ സ്ഥാപിക്കാനൊരുങ്ങി പോലീസ്

280 0

ലക്‌നോ: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പോലീസ് മീഡിയസെല്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേസുകളും അന്വേഷണങ്ങളും സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറുക, ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതല്‍ ഈ സെല്ലുകളായിരിക്കും നിയന്ത്രിക്കുക. 

മീഡിയ സെല്ലുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ നമ്പറായിരിക്കും ഇനി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുക. ഇവര്‍ മുഖേനയാകും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുക. ഈ ഒരു നിര്‍ണായക തീരുമാനത്തിലൂടെ വലിയ മാറ്റങ്ങളാകും ഉത്തര്‍പ്രദേശില്‍ ഇനിയുണ്ടാവുക. മീഡിയസെല്‍ പൂര്‍ണ വിജയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും പോലീസുമിപ്പോള്‍. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന മീഡിയസെല്‍ സ്ഥാപിക്കുന്നതിന്റെ പ്രധാന ലക്ഷ്യം കേസുകളും മറ്റും സംബന്ധിച്ച് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുക എന്നതാണ്.

 

Related Post

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  

Posted by - Jul 31, 2019, 07:38 pm IST 0
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്.  ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍…

പോലീസുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്

Posted by - Nov 27, 2018, 09:17 pm IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഔദ്യോഗിക ജോലി നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍…

5 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു, ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണ്ണർ 

Posted by - Sep 1, 2019, 01:57 pm IST 0
ന്യൂദൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രഖ്യാപിച്ച അഞ്ച് പുതിയ ഗവർണർമാരുടെ പട്ടികയിൽ ബിജെപിയുടെ തമിഴ്‌നാട് ബിജെപിയുടെ തലവൻ ഡോ. തമിഴ്സായ് സൗന്ദരരാജനും മുൻ കേന്ദ്രമന്ത്രി ബന്ദരു…

താജ്മഹലും അവര്‍ വിൽക്കും ; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്ശിച്ഛ് രാഹുല്‍ ഗാന്ധി

Posted by - Feb 4, 2020, 10:25 pm IST 0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ എല്ലാം വിൽക്കുകയാണെന്നും  താജ്മഹല്‍ പോലും അവര്‍ ഭാവിയിൽ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും…

Leave a comment