ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച്‌ പിളര്‍ന്നു; ഒഴിവായത് വന്‍ അപകടം

288 0

ഷൊര്‍ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച്‌ പിളര്‍ന്നു. ഒഴിവായത് വന്‍ അപകടം. സില്‍ച്ചര്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പര്‍ കോച്ചാണ് തകര്‍ന്നത്. ഓട്ടത്തിനിടെ നെടുകെ പിളരുകയായിരുന്നു. പാതയില്‍ അറ്റകുറ്റപ്പണിയെത്തുടര്‍ന്നു വേഗ നിയന്ത്രണമുള്ളതിനാലാണു വന്‍ദുരന്തം ഒഴിവായത്. എസ്10 കോച്ചില്‍ വാതിലിനു സമീപം സീറ്റുകള്‍ തുടങ്ങുന്ന ഭാഗത്താണു വിള്ളല്‍ കണ്ടെത്തിയത്.

തിങ്കള്‍ പുലര്‍ച്ചെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടു വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഭാരതപ്പുഴ മേല്‍പാലത്തില്‍ വേഗം കുറച്ച ട്രെയിന്‍ സിഗ്‌നല്‍ കിട്ടാത്തതിനാല്‍ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ നിര്‍ത്തി. ട്രെയിന്‍ ഓടുമ്പോള്‍ അപാകത ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് സിഗ്‌നലില്‍ നിര്‍ത്തിയപ്പോള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു. ബ്രേക്കിങ് സംവിധാനത്തിലെ വാതക ചോര്‍ച്ചയെന്നാണു കരുതിയതെങ്കിലും കോച്ചിനു സമീപം പരിശോധന നടത്തിയപ്പോഴാണ് ഒരു വശത്തുനിന്നു മറുവശം വരെ നെടുകെ പിളര്‍ന്ന കാര്യം അറിഞ്ഞത്.

സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണു ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ വിവരം അറിഞ്ഞത്. എസ് 10 കോച്ച്‌ വള്ളത്തോള്‍നഗറില്‍ മാറ്റിയിട്ട ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ഈ കോച്ചിലെ യാത്രക്കാര്‍ക്കു മറ്റു കോച്ചുകളില്‍ സൗകര്യം നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്നതോടെ അറ്റകുറ്റപ്പണിക്കായി മാറ്റാനിരുന്നതാണെന്നാണ് വിവരം. റെയില്‍വേ സുരക്ഷാ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Post

ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍; ആത്മഹത്യ ഭീഷണി മുഴക്കി കുടുംബം

Posted by - Apr 30, 2018, 01:49 pm IST 0
പട്ന: ഉത്തര്‍പ്രദേശില്‍ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടംബത്തിന്‍റെ പരാതിയില്‍ കുടുംബം. കുറ്റവാളികളെ തൂക്കികൊന്നില്ലെങ്കില്‍ കുടുംബം…

വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ  സാധിച്ചില്ല : ഐഎസ്ആർഒ.

Posted by - Sep 19, 2019, 03:00 pm IST 0
ബംഗളൂരു :  വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. ലാൻഡർ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയിട്ട് ഇന്ന് 13 ദിവസമായി. വിക്രമിന്റെ നിർദിഷ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ നാസയുടെ…

വീട്ടുഭക്ഷണം ജയിലില്‍ അനുവധിക്കില്ലെന്ന് ചിദംബരത്തോട് കോടതി

Posted by - Sep 13, 2019, 02:54 pm IST 0
 ന്യു ഡല്‍ഹി : വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും…

മഹാരാഷ്ട്രയില്‍ നാളെ  വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി 

Posted by - Nov 26, 2019, 11:17 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു .  പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും…

അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  

Posted by - May 4, 2019, 11:26 am IST 0
ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും…

Leave a comment