മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും

252 0

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്.

സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പാര്‍ട്ടി ചോദിച്ചതിന് മറുപടി നല്‍കിയെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടു നിന്നതെന്നും ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്ബോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയരുന്നത്.

Related Post

അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

Posted by - Jul 9, 2018, 11:26 am IST 0
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ…

റിസർവേഷൻ ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം 

Posted by - Mar 10, 2018, 02:13 pm IST 0
റിസർവേഷൻ ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം  മുൻകൂട്ടി റിസേർവ് ചെയ്ത ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം എന്നാൽ ഇതിനു ചില നിബന്ധനകൾ ഉണ്ട്. ഇന്ത്യൻ റെയിൽവേയാണ് ഇങ്ങനെ ഒരു സംവിധാനവും…

ആര്‍.എസ്.എസ് പ്രചാരകന്‍ പി. പരമേശ്വരന്‍ അന്തരിച്ചു  

Posted by - Feb 9, 2020, 06:56 am IST 0
പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി. പരമേശ്വരന്‍ (93 )അന്തരിച്ചു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര…

റെഡ് ഫോർട്ട് സ്‌ഫോടന കേസ്: അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർ ഉമർ മുഹമ്മദ് തന്നെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു നവംബർ 13, 2025 | മീഡിയഐ ന്യൂസ്

Posted by - Nov 13, 2025, 12:26 pm IST 0
ന്യൂഡൽഹി: റെഡ് ഫോർട്ട് സ്‌ഫോടനക്കേസിൽ വലിയ മുന്നേറ്റം. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ സീനിയർ ഡോക്ടർ ഡോ. ഉമർ മുഹമ്മദ് തന്നെയാണ് നവംബർ 10-ന് റെഡ് ഫോർട്ടിന്…

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

Posted by - Sep 28, 2018, 09:02 am IST 0
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍…

Leave a comment