ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

312 0

അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത് വിലയിരുത്താന്‍ എത്തിയതായിരുന്നു സിദ്ധുവും സംഘവും. സിദ്ധുവും സംഘവും ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ തെരുവുകാള ശൗര്യത്തോടെ പാഞ്ഞടുക്കുകയായിരുന്നു. 

മന്ത്രി എത്തിയതറിഞ്ഞ് നിരവധി ആള്‍ക്കാരും മാദ്ധ്യമ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. കാളയുടെ വരവ് കണ്ട സിദ്ധു പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അതേസമയം,​സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത്‌സറിലെ ദുര്‍ഗൈന ക്ഷേത്രത്തിന് മുന്നില്‍ വച്ച്‌ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.

Related Post

ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് സമരം

Posted by - Jan 24, 2020, 02:19 pm IST 0
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.  വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട്…

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

Posted by - Nov 16, 2018, 10:02 pm IST 0
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഗൌരവ് ഗുപ്തയെന്നയാളുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാണാ സുല്‍ത്താന്‍ ജാവേദ്, സീഷാന്‍, ഹരൂണ്‍ ഖാന്‍,…

'ഞാന്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ സവര്‍ക്കര്‍ അല്ല': രാഹുൽ ഗാന്ധി

Posted by - Dec 14, 2019, 06:23 pm IST 0
ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താൻ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല…

എൻസിപിയുടെ രാഷ്ട്രീയ മാറ്റം അപ്രതീക്ഷിതം: കോൺഗ്രസ്സ് 

Posted by - Nov 23, 2019, 11:44 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ.  മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ എൻസിപിയുടെ പിന്തുണയോടെ സർക്കാർ അധികാരമേറ്റതിനെ പരാമർശിച്ചാണ്  വേണുഗോപാൽ സംസാരിച്ചത്.…

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു 

Posted by - Mar 10, 2018, 08:02 am IST 0
നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു  നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958…

Leave a comment