ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം: സൂര്യയും ഇഷാനും പ്രതിസന്ധികളെ മറികടന്ന് ഒടുവില്‍ വിവാഹിതരായി 

122 0

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി നിയമവിധേയ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം കേരളത്തില്‍ നടക്കുന്നു. തിരുവനന്തപുരത്തുവച്ചാണ് വിവാഹം. സൂര്യയും ഇഷാന്‍ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതം പങ്കിടാന്‍ തീരുമാനിച്ചത്. ഇരു കുടുംബങ്ങളുടെയും പൂര്‍ണ്ണ സമ്മതത്തോടെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങള്‍ വിവാഹിതരാകുന്നതെന്ന് സൂര്യയും ഇഷാനും വ്യക്തമാക്കുന്നു. സൂര്യ ഹൈന്ദവ കുടുംബ പശ്ചാത്തലത്തില്‍ നിന്നും ഇഷാന്‍ ഇസ്ലാം സമുദായത്തില്‍ നിന്നുമായതിനാല്‍ കേവലമൊരു രജിസ്റ്റര്‍ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹവേദി തന്നെ ഒരുക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.  

വിവാഹ ചടങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയണ്.ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് വഴിയൊരുക്കിയത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടാവുകയില്ല. മുപ്പത്തിഒന്നുകാരിയായ സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്. 

പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള മാറ്റത്തിനൊടുവില്‍, സൂര്യ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സോഷ്യല്‍ ആക്റ്റിവിസ്റ്റും, ഭിന്ന ലൈംഗിക ന്യൂനപക്ഷ പ്രവര്‍ത്തകയുമാണ്. ഒപ്പം സ്റ്റേജ് പ്രോഗ്രാമിലെയും സിനിമയിലെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. സൂര്യ സംസ്ഥാന സമിതി അംഗവും, ഇഷാന്‍ തിരുവനന്തപുരം ജില്ലാ സമിതി അംഗവുമായിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെയും, ഒയാസിസ് തിരുവനന്തപുരം ട്രാന്‍സ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടു കൂടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്. 

വിവാഹം എന്നതിലുപരി സമൂഹത്തിനും വരും തലമുറയ്ക്കും മുന്‍പില്‍ ഒരു മാതൃകയും പ്രചോദനവുമാവാന്‍ സാധിക്കുന്നു എന്നതില്‍ അഭിമാനം ഏറെയാണ്. വീട്ടുകാരുടെ സമ്മതത്തോടെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് ഞങ്ങള്‍ വിവാഹിതരായത്. കേരളത്തിലെ, ഒരുപക്ഷേ ഇന്ത്യയിലെത്തന്നെ ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന്റെ ഭാഗമാകാന്‍ പോവുന്നു എന്നതില്‍ വളരെ സന്തോഷമുണ്ട്. ഒരു പുരുഷനെയോ സ്ത്രീയെയോ പോലെ എല്ലാവിധ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഞങ്ങള്‍ക്കും പരസ്പര സ്‌നേഹത്തോടെ സമൂഹത്തില്‍ കുടുംബമായി ജീവിക്കണം- സൂര്യ പറയുന്നു. 

Related Post

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു

Posted by - Dec 16, 2018, 08:00 pm IST 0
നെടുമ്ബാശ്ശേരി: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. മുല്ലപ്പള്ളിയ്ക്ക് പരിക്കില്ല. നെടുമ്പാശ്ശേരി കരയാംപറമ്പ് വളവില്‍ വൈകിട്ട് അഞ്ചോടെയാണ് അപകടം. മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു.…

കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

Posted by - May 30, 2018, 08:37 am IST 0
കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്,…

കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

Posted by - Apr 26, 2018, 08:24 am IST 0
ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി…

സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

Posted by - Dec 16, 2018, 08:55 am IST 0
ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിര്‍നോ ഗ്രാമത്തില്‍ നടന്ന സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 7 നാട്ടുകാരും ആക്രമണത്തില്‍…

അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Posted by - Jan 5, 2019, 10:24 am IST 0
ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്പുകളില്‍ മൂന്നെണ്ണം മാത്രമേ…

Leave a comment