നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്

389 0

കാസര്‍കോട്: നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്. കാസര്‍കോട് ചന്ദ്രഗിരിപ്പാലം റോഡ്, വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനു സമീപം, പഴയ പ്രസ് ക്ലബ് ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നാല്‍പതോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ കാര്‍ ഓടിച്ച രണ്ടു വനിതകളുള്‍പ്പെടെ ഇരുപതു പേരാണു സമ്മാനത്തിന് അര്‍ഹരായത്. 

റോഡ് സുരക്ഷാ വാരത്തിന് തുടക്കം കുറിച്ചാണ് അധികൃതര്‍ സമ്മാന വിദ്യ നടപ്പിലാക്കിയത്. റോഡ് സുരക്ഷാനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം പാലിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഓഫറുമായി വാഹന വകുപ്പ് രംഗത്തെത്തിയത്. വില കുതിച്ചുകയറിയ പെട്രോള്‍ തന്നെ സമ്മാനമായി കിട്ടിയപ്പോള്‍ വിജയികള്‍ക്ക് ഏറെ അദ്ഭുതവും കൗതുകവും. ആറു കാര്‍, രണ്ട് ഓട്ടോ, ഒരു പിക്കപ്പ് വാന്‍, 11 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് ഒരു ലീറ്റര്‍ വീതം പെട്രോള്‍ സമ്മാനമായി ലഭിച്ചത്. നിരത്തില്‍ വാഹനപരിശോധന കണ്ട് കാര്യമറിയാതെ ഒട്ടേറെ വാഹനങ്ങള്‍ തിരിഞ്ഞോടി. 

മോട്ടോര്‍ വാഹന വകുപ്പ്, കെഎല്‍14 റൈഡേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്. നിയമം പാലിച്ചു വാഹനം ഓടിക്കുന്നവരില്‍ വനിതകളാണ് മുന്നിലെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ടിഒ ബാബു ജോണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ രാജീവന്‍, അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിഷോര്‍, റൈഡര്‍ മൂസ ഷരീഫ് പെര്‍വാഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെട്രോള്‍ സമ്മാനത്തോടെയുള്ള വാഹന പരിശോധന ഇന്നും തുടരുമെന്ന് അധകൃതര്‍ അറിയിച്ചു.

Related Post

എസ് എ ടി യിൽ അതിക്രമം നടന്നു

Posted by - Apr 21, 2018, 11:13 am IST 0
എസ് എ ടി യിൽ അതിക്രമം നടന്നു ചികിത്സയ്‌ക്കെന്ന് കള്ളം പറഞ്ഞുകൊണ്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഷംനയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ…

വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍ 

Posted by - Jun 8, 2018, 08:13 am IST 0
വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇവരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപയാണ് അവര്‍ തട്ടിയെടുത്തത്.…

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted by - Nov 22, 2018, 07:53 am IST 0
പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.…

Leave a comment