മോദിക്കെതിരെ പത്രിക സമര്‍പ്പിച്ച മുന്‍ ബിഎസ്എഫ് സൈനികന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.  

342 0

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ല. ഇന്ന് തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാണ് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി പരിശോധിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പത്രിക തള്ളണമോ സ്വീകരിക്കണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.

അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ല.

ബിഎസ്എഫ് ജവാന്മാര്‍ക്ക് മോശം ഭക്ഷണം നല്‍കിയതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സൈന്യത്തില്‍ നിന്ന് തേജ് ബഹാദൂര്‍ യാദവ് പുറത്താക്കപ്പെട്ടത്. വാരാണസിയില്‍ എസ്പി- ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Related Post

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടനിലയില്‍  

Posted by - May 12, 2019, 10:10 am IST 0
കൊല്‍ക്കത്ത: തെരഞ്ഞടുപ്പ് ഇന്ന് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍…

പൗരത്വ ഭേദഗതി നിയമം ആരുടേയും അവകാശങ്ങള്‍ അപഹരിക്കുന്നില്ല:  രാജീവ് ചന്ദ്രശേഖര്‍ എംപി  

Posted by - Dec 21, 2019, 10:33 am IST 0
ന്യൂദല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാര്‍ത്തകളെയും  തള്ളി ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ്…

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 27, 2018, 11:16 am IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍…

ലിഗയുടെ മരണം കൊലപാതകം 

Posted by - Apr 26, 2018, 06:18 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന്…

ശ്രീനഗറിൽ ഫാറൂഖ് അബ്ദുള്ളയെ പാര്‍ട്ടി നേതാക്കള്‍ കണ്ടു   

Posted by - Oct 6, 2019, 03:41 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ  നാഷണല്‍ കോണ്‍ഫറന്‍സ്നേതാക്കള്‍  അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്…

Leave a comment