ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിംഗ് കുറഞ്ഞു

311 0

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ  കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ഹരിയാനയില്‍ 90 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്.  അതേസമയം, മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്യമം നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.  മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബിജെപി-ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോണ്‍ഗ്രസ്എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 150 സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. 124 സീറ്റുകളിലേക്കാണ് ശിവസേന മത്സരിക്കുന്നത്. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളില്‍ എന്‍സിപിയും മത്സരരംഗത്തുണ്ട്. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.

Related Post

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

Posted by - Apr 17, 2019, 11:08 am IST 0
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം…

തെലങ്കാന ഡോക്ടറുടെ കൊലപാതകം: മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു   

Posted by - Dec 1, 2019, 10:17 am IST 0
ഹൈദരാബാദ് : ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വനിതാ ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍…

ജെഎൻയു പ്രദേശത്ത് നിരോധനാജ്ഞ  

Posted by - Nov 18, 2019, 03:14 pm IST 0
ന്യൂ ഡൽഹി : ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് പോലീസ് തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബാരിക്കേഡുകളും മറ്റും മറികടന്ന്…

പൗരത്വ നിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല : ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 15, 2019, 03:24 pm IST 0
കൊച്ചി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ പറ്റില്ലെന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അധികാര പരിധി ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്നും…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

Leave a comment