സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം:  ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

394 0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്. 

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റംസാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്. പുല്‍വാമയിലെ കാകപോറയിലുള്ള രാഷ്ട്രീയ റൈഫിള്‍സിന്‍റെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട പ്രദേശവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Post

  രവിഷ് കുമാറിന് 2019 റാമോൺ മഗ്‌സേസെ അവാർഡ് ലഭിച്ചു

Posted by - Sep 9, 2019, 05:09 pm IST 0
മനില: ഏഷ്യൻ നൊബേൽ സമ്മാന പതിപ്പായി കണക്കാക്കപ്പെടുന്ന റാമോൺ  മഗ്സെസെ അവാർഡ് പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ രവിഷ് കുമാറിന്  ലഭിച്ചു. എൻ‌ഡി‌ടി‌വി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും…

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

Posted by - Apr 13, 2019, 12:00 pm IST 0
ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നീടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം…

ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

Posted by - Sep 10, 2018, 06:46 pm IST 0
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ നടക്കുന്ന ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നെന്നാണ് പണ്ഡിറ്റിന്റെ…

പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

Posted by - Oct 7, 2019, 10:31 am IST 0
ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100…

ഇ​ന്ത്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ര്‍ നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി

Posted by - Sep 30, 2018, 03:14 pm IST 0
ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ര്‍ നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി. പ്രകോപനം സൃഷ്‌ടിച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച്‌ പറന്ന പാക് ഹെലികോപ്‌ടര്‍ ഇന്ത്യന്‍ സേന വെടിവച്ചു.…

Leave a comment