കനത്ത മഴയിലും ചെങ്ങന്നൂരില്‍  മികച്ച പോളിംഗ്

305 0

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാവിലത്തെ പോളിംഗ് വരുന്ന മണിക്കൂറുകളിലും തുടരുമോ എന്നത് സംശയകരമാണ്. കാരണം കനത്ത മഴയാണ് പെയ്യുന്നത്. വൈകിട്ടോടെ മഴയും കാറ്റും ശക്തമാകാനുള്ള സാധ്യതയാണുള്ളത്. 

സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുളക്കുഴിയിലെ എസ്‌എന്‍ഡിപി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പുലിയൂര്‍ എച്ച്‌എസ്‌എസിലെ പോളിംഗ് ബൂത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും സംഘവും വോട്ട് രേഖപ്പെടുത്തിയത്. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ചാണ് ജനങ്ങള്‍ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. അത് മുന്നില്‍ക്കണ്ടുകൊണ്ട് കൂടിയാകണം വോട്ടര്‍മാര്‍ രാവിലെതന്നെ വന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

വോട്ടിംഗ് പുരോഗമിക്കവെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷ പുലര്‍ത്തുകയാണ്. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. മണ്ഡലം താന്‍ തിരിച്ച്‌ പിടിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പ്രതികരണം. ഇത്തവണ വിജയം നേടുകതന്നെ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു. അതേസമയം, ചില ബൂത്തുകളില്‍ വോട്ടിംഗ് തുടങ്ങാന്‍ താമസം നേരിട്ടു. വൈദ്യുതി തകരാറിനെ തുടര്‍ന്ന് അഞ്ച് ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. 

കൂടാതെ വിവിപാറ്റ് തകരാറിലായതിനാല്‍ വെണ്‍മണി പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 150 ല്‍ തകരാറായ വിവിപാറ്റ് മെഷീന്‍ മാറ്റിവച്ചു. ചെങ്ങന്നൂരില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകരാണ് ഇത്തവണയുള്ളത്. പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച്‌ 13502 വനിതാ വോട്ടര്‍മാരാണ് കൂടുതലുള്ളത്. അവസാന കണക്ക് പ്രകാരം കഴിഞ്ഞ തവണത്തേക്കാള്‍ 10,708 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്ന കന്നിവോട്ടര്‍മാരുടെ എണ്ണം 5039 ആണ്.

Related Post

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തഹസില്‍ദാര്‍

Posted by - Nov 22, 2018, 11:04 am IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തഹസില്‍ദാര്‍. റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തിരുമുറ്റത്തെ ബാരിക്കേഡ് മാറ്റാം. നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം…

കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മലയാളി മരിച്ചു

Posted by - Dec 31, 2018, 11:11 am IST 0
ചെന്നൈ: കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍…

നവി മുംബൈയിൽ വൻ തീപിടുത്തം

Posted by - Feb 8, 2020, 12:07 pm IST 0
മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ആര്‍ക്കും…

Leave a comment