സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത 

246 0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്‌തേക്കും.  കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ക്കും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

Related Post

യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം: പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

Posted by - Apr 28, 2018, 11:26 am IST 0
ആലപ്പുഴ: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിൽ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശ്വാസമുള്ള ഏതൊരു വ്യക്തിയെയും ക്ഷേത്രത്തില്‍ കയറ്റണം. വിശ്വാസമുള്ള…

ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

Posted by - Jun 15, 2018, 06:48 pm IST 0
ആലപ്പുഴ: ആലപ്പുഴയില്‍ ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയെയാണ് പുളിങ്കുന്ന് സ്വദേശി വിനോദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതക കാരണം…

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

Posted by - Dec 12, 2018, 02:12 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി…

കനത്ത മഴ: വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി

Posted by - Aug 1, 2018, 07:51 am IST 0
കനത്ത മഴയെ തുടര്‍ന്നാണ് സംസ്ഥാനത്തെ ചില ഭാഗങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍…

സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു: എസ്.പി.എ.വി.ജോര്‍ജ്

Posted by - May 11, 2018, 12:49 pm IST 0
കൊച്ചി: സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ അന്യായമായി കുടുക്കാന്‍ ശ്രമിക്കുന്നതായി ആലുവ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ്…

Leave a comment