ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

142 0

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .രാഷ്ട്രീയ പ്രശ്നമായി ശുദ്ധിക്രിയയെ കാണരുതെന്ന് തന്ത്രി തന്നെ സ്ത്രീപ്രവേശനം നടന്നതിന് പിന്നാലെ പറഞ്ഞുവെന്നും എ.പദ്മകുമാര്‍ വ്യക്തമാക്കി .മാധ്യമവാര്‍ത്തകളില്‍ നിന്നാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നതായി താനും അറിഞ്ഞത് എന്ന് ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .തന്ത്രി ശുദ്ധിക്രിയ സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡിനോട് തന്ത്രി അഭിപ്രായം ചോദിച്ചിരുന്നില്ല എന്നും തന്ത്രിയും മേല്‍ശാന്തിയും കൂടി തീരുമാനിച്ചതാണ് ഇത് എന്നും എ.പദ്മകുമാര്‍ അറിയിച്ചു.

Related Post

ശബരിമലയില്‍  51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് നാരായണ വര്‍മ്മ

Posted by - Jan 18, 2019, 02:53 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാമെന്നും…

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും

Posted by - Jun 4, 2018, 06:17 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും. സംഭവത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted by - Dec 1, 2018, 08:41 am IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍…

കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

Posted by - Nov 26, 2018, 07:52 pm IST 0
തിരുവനന്തപുരം: കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും. അതേസമയം,…

ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 23, 2018, 08:23 am IST 0
തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ്…

Leave a comment