യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്ക്

211 0

ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

കൊലപാതക കേസുകൾക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(ബി) (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്.

അറസ്റ്റിലായ ഓയൂർ ചെങ്കുളം കുരിശിൻമൂട് പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), മാതാവ് ഗീതാലാൽ (55) എന്നിവരുടെ അടുത്ത ചില ബന്ധുക്കൾക്കും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. അടുത്ത ഘട്ടത്തിൽ ഇവരിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകൾ തുഷാരയാണ് (27) മരിച്ചത്. 2013 ലാണ് ചന്തുലാലും തുഷാരയും വിവാഹിതരായത്.

 കഴിഞ്ഞ മാർച്ച് 21 അർദ്ധ രാത്രിയോടെയാണ് ചന്തുലാലും ഗീതാലാലും അവശ നിലയിൽ തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംംഭവിച്ചിരുന്നു, മർദ്ദനത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള തിണർപ്പുകൾ ശരീരത്തിൽ കണ്ടതോടെ ജില്ലാ ആശുപത്രി അധികൃതർ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

Related Post

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി

Posted by - Nov 30, 2018, 04:04 pm IST 0
ശബരിമല: സ്ത്രീപ്രവേശന വിഷയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി ലഭിച്ചു. ദേവസ്വം ബോര്‍ഡ് സംഘടനയുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സൂചന. സംഘപരിവാര്‍ അനുകൂല…

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST 0
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ…

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST 0
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി…

ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്: വീടിന്റെ തറപൊളിച്ചു നോക്കാന്‍ പോലീസിന് ഫോണ്‍കോള്‍ സന്ദേശം

Posted by - Jun 25, 2018, 08:27 am IST 0
പത്തനംതിട്ട: ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്. കാണാതായ പെണ്‍കുട്ടി ജസ്‌നയ്ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച്‌ പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് അയര്‍ലന്റില്‍ നിന്നും…

Leave a comment