വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

148 0

വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം റിലീസ് ചെയ്ത് 24 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിജു എത്തുന്നത്.

അതേസമയം, ടീസറിന് താഴെ വലിയ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമ എന്തുവേണമെങ്കിലും ആകട്ടെ ആ പേര് മാറ്റണമെന്നാണ് ആരാധകരുടെ ആവശ്യം. ഡിസ്‌ലൈക്ക് കാംപെയ്നും ആരാധകർ തുടങ്ങി കഴിഞ്ഞു. 

സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നു. 

‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’- എന്നാണ് ഭദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

എന്തൊക്കെ സംഭവിച്ചാലും സ്ഫടികം 2 റിലീസ് ചെയ്യുമെന്ന് ഉറച്ചാണ് സംവിധായകൻ ബിജു ജെ. കട്ടക്കൽ.

https://www.youtube.com/watch?time_continue=83&v=scczuvXXus0   teaser link

Related Post

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

സണ്ണിലിയോണിന് ഇരട്ടി മധുരം

Posted by - Mar 6, 2018, 03:41 pm IST 0
സണ്ണിലിയോണിന് ഇരട്ടി മധുരം ബോളിവുഡ് താരം സണ്ണിലിയോണിനും ഭർത്താവ് ഡാനിയൽ വെബറിനും ഇരട്ടക്കുട്ടികൾ പിറന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് 2 ആൺ കുട്ടികൾക്ക് ജന്മം നൽകിയത്. ഇപ്പോൾ ഇരുവർക്കും…

ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted by - Feb 10, 2019, 03:18 pm IST 0
മുംബൈ; ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

ഒടിയന്റെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

Posted by - Oct 23, 2018, 08:06 pm IST 0
പ്രൊമോഷന്റെ ഭാഗമായി പുറത്തുവിടുന്ന ഒടിയന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കു ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ്…

Leave a comment