രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

135 0

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യ്തത്. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പാസ് വിതരണം.

ഒഴിവുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും https://registration.iffk.in ല്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.

ഡെലിഗേറ്റായ മോളി തോമസിന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണം ആരംഭിച്ചത്.ആദ്യദിവസം തന്നെ ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് പാസ് വാങ്ങാനായി എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി.

Related Post

മമ്മൂട്ടി വീണ്ടും പാടി

Posted by - Apr 28, 2018, 07:29 am IST 0
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്. "എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

സോനംകപൂറിന്  വിവാഹം

Posted by - Apr 30, 2018, 10:58 am IST 0
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST 0
കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ…

Leave a comment