നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ അന്തരിച്ചു

220 0

തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്.

തിരുവിതാംകൂര്‍ റേഡിയോ നിലയം നിലവില്‍ വന്നപ്പോള്‍ മുതല്‍ അവിടെ ആര്‍ട്ടിസ്റ്റായിരുന്നു ദേവകി അമ്മ. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ ശബ്ദമായിരുന്നു ഇവരുടേത്. വഞ്ചിപ്പാട്ട്, തിരുവാതിര പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍ എന്നിവയിലൂടെ ദേവകി അമ്മ ശ്രദ്ധേയയായിരുന്നു. ഇതിനു പുറമേ നിരവധി സിനിമകളിലും സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് പൂജപ്പുരയിലെ വസതിയില്‍ നടക്കും.

Related Post

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

Posted by - Dec 13, 2018, 07:41 pm IST 0
പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

3079 തിയേറ്ററുകളിൽ ലൂസിഫർ

Posted by - Mar 28, 2019, 11:06 am IST 0
ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ലൂസിഫർ ഇന്ന് ലോകവ്യാപകമായി 3079 തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 400 തിയേറ്ററുകളിലാണ് ലൂസിഫർ എത്തുന്നത്. രാവിലെ 7 മണിക്കാണ് ആദ്യ പ്രദർശനം.…

പ്രശസ്ത നാടക-സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

Posted by - Dec 7, 2018, 12:11 pm IST 0
നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയല്‍ നടനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അയല്‍വാസികളാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.…

Leave a comment