ആരെയും പേടിച്ച് ഓടാന്‍ താനില്ല, കസബ വിവാദത്തില്‍, സ്ത്രീകളുടെ നിലപാടാണ് ഏറ്റവും വേദനിപ്പിച്ചത്' – പാര്‍വ്വതി

95 0

വെട്ടിത്തുറന്നുളള പറച്ചിലുകളുടെ പേരില്‍ അതിരൂക്ഷ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ നടിയാണ് പാര്‍വ്വതി. മമ്മൂട്ടി ചിത്രം കസബയിലെ ഒരു രംഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ വളഞ്ഞിട്ടുളള ആക്രമണത്തിനാണ് പാര്‍വതി ഇരയായത്. 

സൈബര്‍ ആക്രമണത്തിന്‍റെ ഭാഗമായി, പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറി ഡിസ്‍ലൈക്കുകള്‍ കൊണ്ട്  നിറയുകയും ചെയ്തു. എന്നാല്‍ ഈ വിവാദങ്ങളും ഒറ്റപ്പെടുത്തലുകളുമൊന്നും പാര്‍വതിക്ക് ഒരു പോറലുമേല്‍പ്പിച്ചിട്ടില്ല. ഇപ്പോഴും നിലപാടില്‍ ഉറച്ചു തന്നെയാണ് പാര്‍വതി. എന്നാല്‍ കസബ വിവാദത്തില്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാടുകളായിരുന്നുവെന്ന് പാര്‍വ്വതി പറയുന്നു.

‘ഈ സിനിമയെ വിമര്‍ശിച്ച ആദ്യയാള്‍ ഞാനല്ല. എനിക്ക് മുന്‍പും പലരും വിമര്‍ശിച്ചിരുന്നു. അന്ന് എനിക്ക് നേരെ ഉയര്‍ന്ന ആക്രമണത്തെക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ല.

ഈ പ്രശ്‌നത്തിനുശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. ഞാന്‍ പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും’- പാര്‍വതി പറഞ്ഞു.

ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്‍റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയിലാണ് പാര്‍വ്വതി പ്രതികരണവുമായി രംഗത്തെത്തിയത്.

 പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്‍റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി ഞാന്‍ കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. 

Related Post

ഒടുവിൽ കുറ്റവാളി പട്ടികയില്‍ സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി

Posted by - Apr 27, 2018, 07:55 am IST 0
കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ് സല്‍മാന്‍ ഖാനെ പട്ടികയില്‍…

റിമി ടോമി വിവാഹമോചിതയായി; തീരുമാനം ഭര്‍ത്താവിനൊപ്പം പരസ്പരസമ്മതപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍  

Posted by - May 8, 2019, 09:48 am IST 0
കൊച്ചി: ഗായികയും നടിയുമായ റിമി ടോമി വിവാഹമോചിതയായി. ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്തവിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍…

'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

Posted by - Apr 4, 2019, 12:00 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’…

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി

Posted by - Dec 7, 2018, 12:06 pm IST 0
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി. ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കൈരളി തീയേറ്ററിലും ടാഗോറിലും…

സോനംകപൂറിന്  വിവാഹം

Posted by - Apr 30, 2018, 10:58 am IST 0
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…

Leave a comment