ശക്തമായ മഴ: കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

135 0

കനത്ത മഴയെത്തുടര്‍ന്ന് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.  കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ അവയിലൊന്നും ഇറങ്ങരുത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക്‌ ചെയ്യരുത്. 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. മഴ ശക്തി പ്രാപിച്ചതോടെ കേരളത്തില്‍ മിക്കയിടങ്ങളിലും നാശനഷ്‌ടങ്ങള്‍ ഏറെയാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റും അവധികൊടുക്കുകയും ചെയ്‌തു. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.  ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related Post

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇ​ടി​ച്ച്‌ കാല്‍നട യാ​ത്ര​ക്കാ​രാ​യ രണ്ട് പേര്‍ മ​രി​ച്ചു

Posted by - Nov 15, 2018, 08:48 pm IST 0
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇ​ടി​ച്ച്‌ കാല്‍നട യാ​ത്ര​ക്കാ​രാ​യ രണ്ട് പേര്‍ മ​രി​ച്ചു. അ​ബ്ദുല്‍ സ​ലാം (75), കൊച്ചുമകള്‍ ആ​ലി​യ (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് വൈകിട്ട് ആണ്…

കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Nov 17, 2018, 08:20 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായാണ് കെ സുരേന്ദ്രനും ബിജെപി നേതാക്കളും നിലയ്ക്കലില്‍ എത്തിയത്. ഇവിടെവെച്ച്‌ പോലീസുകാരുമായി…

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST 0
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി…

വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് സാറ ജോസഫ്

Posted by - Dec 12, 2018, 05:22 pm IST 0
തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എഴുത്തുകാരി സാറ ജോസഫ്. സത്രീകളെ ശബരിമലയില്‍ ഇപ്പോള്‍ തടയുന്നത് പൊലീസാണ്. ഈ സാഹചര്യത്തില്‍ വനിതാ മതിലിന് പ്രസക്തിയില്ലെന്ന് പറഞ്ഞ…

 ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍

Posted by - May 20, 2018, 03:13 pm IST 0
തൃശൂര്‍: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയം…

Leave a comment