ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

313 0

ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

സുരക്ഷാ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവർ സംയുക്തമായി പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സുരക്ഷാ നിർദ്ദേശം നിലനിൽക്കെ തിരുവനന്തപുരത്ത് ഡ്രോണുകൾ പറന്നത് ഗുരുതര സുരക്ഷാവീഴ്‌ചയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

തലസ്ഥാനത്ത് ഡ്രോൺ കാണപ്പെട്ടതിന്റെ ദൃശ്യങ്ങൾ വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജൻസികൾക്ക് കൈമാറി. ഡ്രോൺ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, മിലിട്ടറി ഇന്റലിജൻസ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങൾ നൽകിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാൻകൂടിയാണ് പരിശോധന.

തന്ത്രപ്രധാനമായ മേഖലകളിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തു കൂടി ഡ്രോൺ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്. 

ജനവാസകേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ഡ്രോൺ പറന്നതെന്നും, ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  ഇനി ഡ്രോൺ കണ്ടാൽ നിലത്തിറക്കാൻ എന്തൊക്ക ചെയ്യാനാകുമെന്നതു സംബന്ധിച്ച് പൊലീസ് കേന്ദ്ര ഏജൻസികളുടെ ഉപദേശം തേടി.

 ജനവാസ മേഖലകളിൽ വെടിവച്ചിടാൻ പ്രയാസമാണ്. സൈനിക മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ സൈനികർക്ക് അനുമതി ആവശ്യമില്ല. ഡ്രോണുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന്‌ റേഞ്ച് ഐ.ജി അശോക് യാദവ് പറഞ്ഞു.

Related Post

പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

Posted by - May 2, 2018, 05:00 pm IST 0
മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ (ജേഡെ) വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. ​ സി.ബി.ഐ പ്രത്യേക കോടതിയാണ്​ ശിക്ഷ വിധിച്ചത്​. പ്രതികളായ ഛോട്ടാരാജന്‍, സഹായി രോഹിത്​…

ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം

Posted by - Feb 23, 2020, 12:06 pm IST 0
കൊല്‍ക്കത്ത: ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ…

ചന്ദ്രയാൻ 2 : സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടു

Posted by - Sep 7, 2019, 11:17 am IST 0
ഇന്ത്യയുടെ രണ്ടാം  ചന്ദ്രയാന്റെ   ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിനിടെ  സിഗ്നൽ നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്.…

ആസാമിലെ ടീ എസ്റ്റേറ്റിൽ 73 കാരനായ ഡോക്ടറെ ആൾക്കൂട്ടം കൊലപ്പെടുത്തി, 21പേർ അറസ്റ്റിൽ 

Posted by - Sep 2, 2019, 11:57 am IST 0
ഗുവാഹത്തി :ആസാമിലെ ഒരു ടീ എസ്റ്റേറ്റിലെ ഡോക്ടറെ 250 പേരടങ്ങിയ ആൾകൂട്ടം ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.…

മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ ഡാം തകര്‍ന്നു; 20 പേരെ കാണാതായി; രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍  

Posted by - Jul 3, 2019, 09:57 am IST 0
മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍…

Leave a comment