വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് പത്മകുമാര്‍ 

263 0

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.  നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭന്‍ ആയിരുന്നു ആദ്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ ബോര്‍ഡ് പ്രസിഡന്റ് വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ ദോഷമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇന്നു വൈകിട്ടാണ് നടക്കുന്നത്. ശബരിമലയില്‍ വനിതകളെ പ്രവേശിപ്പിണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സര്‍ക്കാരിനെതിരെ വിശ്യാസികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കേണ്‍ഗ്രസും ബിജെപിയും വിശ്യാസികളുടെ കൂടെ നിന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെതിരെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്..

Related Post

കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

Posted by - Nov 26, 2018, 07:52 pm IST 0
തിരുവനന്തപുരം: കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും. അതേസമയം,…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും

Posted by - Nov 27, 2018, 11:15 am IST 0
തിരുവനന്തപുരം: നവ കേരളാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാരും…

പെട്രോൾ സമ്മാനമായി നൽകി ആർ.ടി.ഒ

Posted by - Apr 24, 2018, 12:40 pm IST 0
കാസർഗോഡ് റോഡ് നിയമം പാലിക്കുന്നവർക്ക് പെട്രോൾ സമ്മാനമായി നൽകി. റോഡുസുരക്ഷാ വാരത്തിന്ടെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം. റോഡ് സുരക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവർക്ക് പ്രജോദനമാകാൻ വേണ്ടിയും കൂടിയാണ് അധികൃതർ…

ട്രാൻസ്ജെൻഡർ യുവതിയുടെ മരണം; പ്രതിയെ പിടിക്കാനാകാതെ പൊലീസ്

Posted by - Apr 5, 2019, 03:11 pm IST 0
കോഴിക്കോട്:  ട്രാൻസ്ജെൻഡർ യുവതി മരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതിൽ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ…

Leave a comment