നിപയെ നേരിടാന്‍ ഒപ്പമുണ്ട്; ആയുഷ്മാന്‍ ഭാരതുമായി ഇടതു സര്‍ക്കാര്‍ സഹകരിക്കുന്നില്ല: മോദി  

535 0

ഗുരുവായൂര്‍: നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ഈ സമയത്ത് രോഗബാധ പടരുന്നത് ഒഴിവാക്കാന്‍ കൃത്യമായി പരിസരശുചിത്വം പാലിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അത് കൃത്യമായി അനുസരിക്കുകയും പാലിക്കുകയും വേണം. കേരളത്തില്‍ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കൃത്യമായി പാലിക്കുന്നതില്‍ പിന്നോട്ടല്ലെന്നുറപ്പാണ്.

''രാജ്യത്തെ ദരിദ്രര്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ 'ആയുഷ്മാന്‍ ഭാരത്' പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വര്‍ണമോ വില്‍ക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല, സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'', മോദി പറഞ്ഞു.

വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാത്തവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് നരേന്ദ്ര മോദി പറഞ്ഞു. തെരഞ്ഞെടുപ്പു വിജയം മാത്രമല്ല, ജനസേവനവും രാഷ്ട്ര നിര്‍മാണവുമാണ് ബിജെപിയുടെ ലക്ഷ്യം. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളമെന്നും ഗുരുവായൂരില്‍ ബിജെപിയുടെ അഭിനന്ദന്‍ സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പണ്ഡിതര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത ജനവിധിയായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഈശ്വര രൂപത്തില്‍ എത്തിയ ഈ ജനങ്ങളുടെ മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍നിന്ന് ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. എന്നിട്ടും ഇവിടത്തെ ജനങ്ങള്‍ക്ക് മോദി എന്തിനു നന്ദി അര്‍പ്പിക്കുന്നു എന്ന് രാഷ്ട്രീയ പണ്ഡിതര്‍ കരുതുന്നുണ്ടാവും. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാതിരുന്നവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളം.

തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവരല്ല ബിജെപി പ്രവര്‍ത്തകര്‍. അവര്‍ നാടിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനസേവനം ഈശ്വര ആരാധനയായി കരുതുന്നവരാണ് അവര്‍. സര്‍ക്കാര്‍ രൂപീകരണമല്ല, രാഷ്ട്ര നിര്‍മാണമാണ് നമ്മുടെ ലക്ഷ്യം. വിജയവും പരാജയവും അവരെ അതില്‍നിന്നു വ്യതിചലിപ്പിക്കില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവര്‍ത്തകരെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. അതിന് അനുഗുണമായി, നിഷേധാത്മകതയെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഉണ്ടായത്. പുതിയ ഒരിന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ജനവിധിയാണിത്. ഭൂമിയിലെ സ്വര്‍ഗമായ ഗുരുവായൂരിന്റെ മണ്ണില്‍നിന്ന് ആ പ്രതിജ്ഞ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Post

ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി

Posted by - Dec 10, 2019, 10:19 am IST 0
ന്യൂഡല്‍ഹി:  വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311…

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

ഗോവയില്‍ മന്ത്രിസഭാ വികസനം; കോണ്‍ഗ്രസ് വിട്ടുവന്ന പ്രതിപക്ഷനേതാവിന് ഉപമുഖ്യമന്ത്രിപദം  

Posted by - Jul 13, 2019, 09:05 pm IST 0
പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ചന്ദ്രകാന്ത് കവേല്‍ക്കര്‍…

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. ഹേമന്ത് പാട്ടീല്‍

Posted by - Dec 26, 2019, 09:59 am IST 0
മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും  പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം…

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി

Posted by - Jan 22, 2020, 12:26 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീം…

Leave a comment