കോവിഡ്: രണ്ടാം തരംഗത്തില്‍ നടുങ്ങി രാജ്യം; പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തും  

793 0

ഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ നടുങ്ങി രാജ്യം. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്് .24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്.  പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണിത്.

രാജ്യത്ത് നിലവില്‍ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.  ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോള്‍. ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും വ്യാപനത്തിലും ഇന്ത്യ നിലവില്‍ ബ്രസീലിനെ മറികടന്നു.

കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ നിരോധനാജ്ഞ നിലവില്‍ വരുകയാണ്. അറുപതിനായിരം പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 281 പേര്‍ ഇന്നലെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അടുത്ത 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് കര്‍ണാടകയാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.

Related Post

പാക് സേനയുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; നാലു ഭീകരരെ വധിച്ചുവെന്ന് കരസേന  

Posted by - Aug 3, 2019, 10:36 pm IST 0
കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു.…

താങ്കൾ  ഒരു യഥാർത്ഥ കർമ്മയോഗിയാണ്’: മുകേഷ് അംബാനി അമിത് ഷായെ പ്രശംസിച്ചു

Posted by - Aug 30, 2019, 01:07 pm IST 0
മുകേഷ് അംബാനി, ആഭ്യന്തരമന്ത്രി അമിത് ഷായെ യഥാർത്ഥ ഇന്ത്യൻ കർമ്മയോഗി എന്നും അയൺ മാൻ എന്നും വിശേഷിച്ചു.  സർദാർ വല്ലഭായ് പട്ടേലിനെയും ജനങ്ങൾ ഇതുപോലെ വിശേഷിപ്പിച്ചിരുന്നു എന്നും…

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേൽക്കും  

Posted by - Dec 29, 2019, 10:05 am IST 0
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ…

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി: നീണ്ട ക്യൂവിന് സാക്ഷ്യം വഹിച്ച് പോളിങ് ബൂത്ത്

Posted by - May 12, 2018, 07:49 am IST 0
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ…

വാക്‌സീന്‍ നയം മാറ്റി ഇന്ത്യ; വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകള്‍ ഉപയോഗിക്കാം  

Posted by - Apr 13, 2021, 01:03 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഇവിടെ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ ആദ്യം…

Leave a comment