ചരിത്ര മുഹൂർത്തം: ഇന്ത്യയും പാകിസ്താനും ചൈനയും ഒരുമിച്ച്‌ സൈനികാഭ്യാസത്തിനൊരുങ്ങുന്നു    

281 0

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയും പാകിസ്താനും ചൈനയും ഒരുമിച്ച്‌ സൈനികാഭ്യാസത്തിനൊരുങ്ങുന്നു. റഷ്യയടക്കമുള്ള മറ്റ് ചിലരാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കാളികളാവും. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന് ബദലായി ചൈന മുന്‍കൈയെടുത്ത് രൂപവല്‍ക്കരിച്ച ഷാങ്ഹായി സഹകരണ സഖ്യമാണ് (എസ്‌സിഒ) സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്. 

ഭീകരവിരുദ്ധ സൈനിക നടപടികളുടെ അഭ്യാസപ്രകടനമാണ് റഷ്യയില്‍ നടക്കുകയെന്ന് എസ്‌സിഒ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഒരു സൈനികാഭ്യാസത്തില്‍ പങ്കാളികളാവുന്നത്. ദോക്‌ലാം സംഘര്‍ഷം ഉണ്ടാവുന്നതുവരെ ചൈനയും ഇന്ത്യയും തമ്മില്‍ സൈനികാഭ്യാസങ്ങള്‍ നടന്നിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒന്നിക്കുന്നു എന്നതും മറ്റൊരു പ്രധാന നീക്കമാണ്. 

റഷ്യയില്‍ വരുന്ന സപ്തംബറില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് മൂന്നു രാജ്യങ്ങളും പങ്കെടുക്കാന്‍ പോവുന്നത്. റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും പങ്കെടുക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങില്‍ നടന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

Related Post

ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - Feb 8, 2020, 11:53 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം…

കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം  അനുവദിക്കുമെന്ന് പാകിസ്ഥാൻ

Posted by - Sep 2, 2019, 11:25 am IST 0
ഇസ്ലാമാബാദ്: രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവിന് കോൺസുലർ പ്രവേശനം നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചു. വിരമിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥന് കോൺസുലർ പ്രവേശനത്തിന്റെ നിബന്ധനകളെക്കുറിച്ച് ന്യൂദൽഹിയും ഇസ്ലാമാബാദും…

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു

Posted by - May 19, 2018, 12:46 pm IST 0
ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു. രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ സത്യപ്രതിഞ്ജയ്ക്ക് എത്തിയില്ല. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലുമാണ് സഭയില്‍ എത്താഞ്ഞത്.  ഇതില്‍ ആനന്ദ്…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

Posted by - Oct 11, 2019, 05:22 pm IST 0
ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി…

Leave a comment