കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

482 0

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. നിലവിലെ ഗവര്‍ണറായ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്. 

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ട് ദിവസം മുമ്പാണ് ഉത്തരവിറക്കിയത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും പദവികള്‍ ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം നിലപാടെടുത്തിരുന്നു. എന്നാല്‍ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന നിലപാടോടെ ദേശീയ നേതൃത്വം ചുമതലയേല്‍പ്പിക്കുകയായിരുന്നു. ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കളെ അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. 

Related Post

ബിജെപിയുടെ പ്രകടനപത്രികയിൽ ശബരിമലയും

Posted by - Apr 8, 2019, 03:08 pm IST 0
ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയവും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ…

രസ്മി താക്കറെ സാമ്‌ന എഡിറ്റർ പദവിയിലേക്ക്

Posted by - Mar 2, 2020, 11:49 am IST 0
മുംബൈ : ശിവസേനയുടെ മുഖ പത്രമായ സാമ്‌നയുടെ എഡിറ്ററായിരുന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് അദ്ദേഹത്തിന്റെ പത്നി രസ്മി സ്ഥാനം ഏറ്റെടുക്കുന്നത് 1988 ജനുവരി 23…

ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Apr 23, 2018, 06:12 am IST 0
മും​ബൈ: മലാഡില്‍ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു. …

ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി  

Posted by - Mar 4, 2021, 10:17 am IST 0
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്റെ…

മാത്യു ടി തോമസിനെ നീക്കി; കെ കൃഷ്‌ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെഡിഎസില്‍ തീരുമാനം

Posted by - Nov 23, 2018, 04:54 pm IST 0
ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്‌ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച്‌ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു.…

Leave a comment