മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രന്‍

277 0

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേസുകള്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം നേതാക്കളെപ്പോലെ നെഞ്ചുവേദനയൊന്നും ഞാന്‍ അഭിനയിക്കില്ലെന്നും പി. ജയരാജനെ പരോക്ഷമായി പരിഹസിച്ച്‌ സുരേന്ദ്രന്‍ പറഞ്ഞു.

Related Post

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

വേണ്ടിവന്നാൽ രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കും: രജനി കാന്ത് 

Posted by - Nov 20, 2019, 10:33 am IST 0
ചെന്നൈ:  കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന്  അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി…

Posted by - Dec 3, 2019, 10:15 am IST 0
മുംബൈ : തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ.  മഹാരാഷ്ട്രയിൽ…

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു

Posted by - May 25, 2018, 09:19 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. വി.…

എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി

Posted by - Dec 24, 2018, 10:36 am IST 0
തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.കേരളത്തിന്റെ മുഖ്യമന്ത്രിക്ക്…

Leave a comment