യുപിയിൽ പ്രിയങ്ക വാദ്രക്കെതിരെ പടയൊരുക്കം, സീനിയർ നേതാക്കൾ യോഗങ്ങൾ ബഹിഷ്കരിച്ചു

334 0

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി യോഗം വിളിച്ച പ്രിയങ്കയെ നേതാക്കള്‍ ബഹിഷ്‌കരിച്ചതോടെയാണ്  പാര്‍ട്ടിയിലെ പൊട്ടിത്തെറി പുറത്തറിഞ്ഞത്.  എംപി, എംഎല്‍എ, എംഎല്‍സിമാരുടെ യോഗത്തിലേക്ക്  350 പേരെ ക്ഷണിച്ചെങ്കിലും പങ്കെടുത്തത് നാല്‍പ്പത് പേര്‍. യുപി കോണ്‍ഗ്രസ്സിലെ പടലപ്പിണക്കത്തിലേക്കാണിത് വിരല്‍ചൂണ്ടുന്നത്.

യുപിസിസി നേതൃനിരയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി യുവാക്കളെ പ്രതിഷ്ഠിച്ച പ്രിയങ്കയുടെ നടപടി മൂലമാണ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.  പുതിയ നേതൃനിരയില്‍ അതൃപ്തിയുള്ള നേതാക്കള്‍ വിഷയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ ധരിപ്പിക്കുന്നതിന് മുന്നോടിയായി രണ്ടുവട്ടം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. 

Related Post

കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട്പോകും- മുഖ്യമന്ത്രി 

Posted by - Mar 9, 2018, 11:10 am IST 0
കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട്പോകും- മുഖ്യമന്ത്രി ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകാൻ പറ്റാത്തതിന്‌ പ്രധാനകാരണം സാമ്പത്തികതടസമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി മാത്രമല്ല കേന്ദ്രാനുമതി കിട്ടിയതിനുശേഷം മെട്രോയുടെ പണിതുടങ്ങാം എന്നാണ് സർക്കാരിന്റെ…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചണ്ഡ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

Posted by - May 26, 2018, 08:46 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ…

നേമത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; മറ്റൊരു കരുത്തന്‍ മത്സരിക്കും  

Posted by - Mar 12, 2021, 09:02 am IST 0
തിരുവനന്തപുരം: നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.…

വോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

Posted by - Apr 19, 2019, 10:52 am IST 0
ഒസ്മാനാബാദ്: മഹാരാഷ്ട്രയില്‍ വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ച എൻസിപി വിദ്യാർഥി നേതാവടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.  വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച…

എക്‌സിറ്റ് പോളുകളില്‍ ആത്മവിശ്വാസം ഇരട്ടിച്ച് ബിജെപി; അത്ഭുതങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷനിരയില്‍ തിരക്കിട്ട കൂടിയാലോചനകള്‍  

Posted by - May 20, 2019, 12:47 pm IST 0
ഡല്‍ഹി: മുന്നൂറില്‍ അധികം സീറ്റുകള്‍ കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചതോടെ എന്‍ഡിഎക്യാനിപല്‍ ആത്മവിശ്വാസം ഇരട്ടിച്ചു. അതേസമയം അത്ഭുതം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍…

Leave a comment