ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു

256 0

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു. 

അതേസമയം, സുരേന്ദ്രന്‍റെ പേരില്‍ വധശ്രമക്കേസുള്ളതിനാല്‍ ജയിലില്‍നിന്ന് അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന്‍റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തീര്‍ഥാടകയെ ആക്രമിച്ചുവെന്നതാണ് കേസ്.

Related Post

യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്ര

Posted by - Dec 9, 2018, 04:33 pm IST 0
തിരുവനന്തപുരം: എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ജനാധിപത്യപരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം.…

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

Posted by - Oct 4, 2018, 09:32 am IST 0
വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ. ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സിപിഎം-ബിജെപി…

പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി; ടിക്കാറാം മീണ

Posted by - Apr 13, 2019, 05:38 pm IST 0
തിരുവനന്തപുരം: ദൈവത്തിന്‍റെ പേരിൽ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യം ആവർത്തിക്കേണ്ട കാര്യമില്ലെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.…

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന  

Posted by - Oct 27, 2019, 11:29 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം  വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന. ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ വെച്ച്…

Leave a comment