ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപിയ്ക്ക് നേരമില്ല :പ്രിയങ്ക  

351 0

അമേഠി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നേരമില്ല. എപ്പോഴെല്ലാം ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുവോ അപ്പോഴെല്ലാം മോദി സര്‍ക്കാര്‍ അവരെ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ഇത്തരം നടപടികളെ ജനാധിപത്യമെന്നോ ദേശീയതയെന്നോ എങ്ങനെ പറയാനാകും . ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാകണം ദേശീയതയെന്നും പ്രിയങ്ക വ്യക്തമാക്കി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞടുപ്പിലെ മുഖ്യ വിഷയങ്ങള്‍ തൊഴിലില്ലായ്മയും, വിദ്യാഭ്യാസവും, ആരോഗ്യവുമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അമേഠിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

Related Post

അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം : മോഡി 

Posted by - Dec 15, 2019, 07:39 pm IST 0
ദുംക (ജാര്‍ഖണ്ഡ്): വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ  അക്രമത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് അസമിലെ ജനങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.…

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST 0
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി…

യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി

Posted by - Mar 4, 2018, 08:59 am IST 0
യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി തങ്ങളുടെ പ്രധാന ശത്രുവായ ബി ജെ പിയെ നേരിടാൻ കൺഗ്രസുമായി തോളോടുചേർന്നുപ്രവർത്തിക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളി. ഇപ്പോൾ…

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു

Posted by - Apr 22, 2018, 07:07 am IST 0
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു. സി.പി.എം. സംസ്‌ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതീദേവിയും പാര്‍ട്ടി കോണ്‍ഗ്രസില്‍…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

Leave a comment