ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചണ്ഡ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

539 0

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. വികസനമായിരുന്നു മണ്ഡലത്തില്‍ ആദ്യം ഉയര്‍ന്നു കേട്ട മുഖ്യവിഷയം. അന്തരിച്ച മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍നായരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി സിപിഎം ജില്ലാ സെക്രട്ടറിയെ തന്നെ കളത്തിലിറക്കി. 

ഉപതിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ചുവടുപിടിച്ചാവും ഇനിയേറെക്കാലം സംസ്ഥാന രാഷ്ട്രീയം മുന്നോട്ടു പോവുക. കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന ജനങ്ങളുടെ വിധിയെഴുത്ത് 28 തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31നാണ്. അഭിമാന പോരാട്ടമായതു കൊണ്ടു തന്നെ മൂന്നു മുന്നണികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിച്ചത്. ഇടതുമുന്നണിക്കായി വിഎസും പിണറായിയും ഇറങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേരിട്ടുളള മേല്‍നോട്ടത്തിലാണ് യുഡിഎഫ് പ്രചാരണം പൂര്‍ത്തിയാക്കുന്നത്. അവസാന റൗണ്ടില്‍ എകെ ആന്റണിയും വന്നു. 

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവും ബിജെപിക്കായി കളത്തിലിറങ്ങി. പ്രചാരണം തുടങ്ങുമ്പോള്‍ യുഡിഎഫിനോട് ഇടഞ്ഞു നിന്നിരുന്ന മാണിയും, എന്‍ഡിഎയോട് ഇടഞ്ഞു നിന്നിരുന്ന ബിഡിജെഎസും സ്വന്തം പാളയങ്ങള്‍ക്ക് തന്നെ പിന്തുണ പ്രഖ്യാപിച്ചു. നിലനില്‍പ്പിന്റെ പോരാട്ടമാണ് ചെങ്ങന്നൂരിലേതെന്ന് തിരിച്ചറിഞ്ഞ ഐക്യമുന്നണിയാകട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് പോലും അവധി കൊടുത്താണ് ഡി വിജയകുമാറിന് ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ ബിജെപി ശ്രീധരന്‍പിളളയെ ഒരിക്കല്‍ കൂടി ഇറക്കുകയായിരുന്നു.

Related Post

എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള

Posted by - Nov 10, 2018, 02:36 pm IST 0
കോഴിക്കോട്: ശ്രീധരന്‍പിള്ളയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം…

തിങ്കളാഴ്ച യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍ 

Posted by - Sep 7, 2018, 07:54 pm IST 0
തിരുവനന്തപുരം: തിങ്കളാഴ്ച യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍. സാധാരണക്കാരന് ജീവിതം ദുസ്സഹമാക്കി ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ…

യോഗേശ്വര്‍ ദത്തും സന്ദീപ് സിംഗും ബിജെപിയില്‍

Posted by - Sep 27, 2019, 09:34 am IST 0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരമായിരുന്ന സന്ദീപ് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനാണ്…

നേമത്തേക്കില്ല, രണ്ട് മണ്ഡലത്തില്‍ മത്സരിക്കില്ല, പുതുപ്പള്ളിയില്‍ തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി  

Posted by - Mar 13, 2021, 03:24 pm IST 0
തിരുവനന്തപുരം: താന്‍ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ നേമം…

വയനാട്ടിലെ സ്ഥാനാർഥിത്വം ; തീരുമാനം എടുക്കാതെ രാഹുൽ

Posted by - Mar 25, 2019, 05:27 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിലെ മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ന് എഐസിസി…

Leave a comment