കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു  

328 0

ബംഗലൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് വിമത എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും എം.എല്‍.എയുമായ രമേഷ് ജാര്‍ക്കിഹോളി എന്നിവരാണ് ഇന്ന് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെയാണ് ആനന്ദ് സിംഗ് രാജിവച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം രമേശ് ജാര്‍ക്കിഹോളിയും രാജിവച്ചു.
ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 77 ആയി ചുരുങ്ങി. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാര്‍ക്കിഹോളി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിവെയ്ക്കാനുളള കാരണത്തെ കുറിച്ച് വിശദമാക്കാന്‍ എംഎല്‍എ തയ്യാറായില്ല. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജാര്‍ക്കിഹോളി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതാണ് നേതൃത്വവുമായുളള അസ്വാരസ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജാര്‍ക്കിഹോളിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്പീക്കറെ കണ്ടത് വലിയ വാര്‍ത്തയായിരുന്നു.

നേരത്തെ ചാക്കിട്ടുപിടുത്തം പ്രതിരോധിക്കാന്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ തമ്മിലടിച്ച എം.എല്‍.മാരില്‍ ഒരാളാണ് ആനന്ദ് സിംഗ്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്വകാര്യപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. മൂന്നുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദ് സിങ് 2018 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി വിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2008-13 കാലഘട്ടത്തില്‍ ബിജെപി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

225 അംഗ നിയമസഭയില്‍ 104 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റവും വിമത ഭീഷണിയും സര്‍ക്കാരിന് ഭീഷണിയാണ്. രണ്ട് എം.എല്‍.എമാരുടെ രാജിയോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 77 ആയി കുറഞ്ഞു. ജെ.ഡി.എസിന് 37 എം.എല്‍.എമാരുണ്ട്.

Related Post

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പികാനുള്ള അവസാന ദിവസം ഇന്ന്

Posted by - Apr 4, 2019, 11:30 am IST 0
തിരുവനന്തരപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകളാണ് ആകെ ലഭിച്ചത്. 41 പത്രികകൾ…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ 

Posted by - May 19, 2018, 09:14 am IST 0
കണ്ണൂര്‍: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്‌ജില്‍ നിന്നാണ് മൂവരേയും…

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്

Posted by - Dec 11, 2018, 11:59 am IST 0
ജയ്പുര്‍ : കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നിലവിലെ ഭരണത്തിന്‍ കീഴില്‍ മനം മടുത്ത് ജനങ്ങള്‍ മാറി ചിന്തിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്കായി കോണ്‍ഗ്രസ്…

മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

Posted by - Nov 15, 2019, 02:52 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം…

Leave a comment