കൂട്ടപിരിച്ചുവിടല്‍: കെഎസ് ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ നീക്കം  

137 0

തിരുവനന്തപുരം : എംപാനല്‍ ഡ്രൈവര്‍മാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇന്നു രാവിലെ 100ലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 സര്‍വീസുകളാണ് റദ്ദാക്കിയത്.

അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെ കടുത്ത യാത്രാക്ലേശമാണ് നേരിടുന്നത്. അതേസമയം പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ന് പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍  നിയമിക്കാനാണ്  സര്‍ക്കാര്‍  നീക്കം. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് ആലോചിക്കുന്നത്. ഇന്നലെ 606 സര്‍വീസുകളാണ് റദ്ദാക്കിയത്.

Related Post

കരുണ സംഗീത നിശ: പ്രാഥമിക 

Posted by - Feb 18, 2020, 04:17 pm IST 0
കൊച്ചി: കരുണ സംഗീത നിശ നടത്തിയതിന്റെ  പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. നേതാവ്  സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍…

ഷോളയാർ ഡാം തുറക്കാൻ തീരുമാനം : തൃശൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു 

Posted by - Sep 16, 2019, 07:51 pm IST 0
തൃശൂർ: ഷോളയാർ ഡാം ഏതു നിമിഷവും തുറക്കും. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ ഡാമിലെ ജലനിരപ്പ് 2661.40…

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ ചോദ്യം ചെയ്യും; 12-ന് ഹാജരാകാന്‍ നോട്ടീസ്  

Posted by - Mar 6, 2021, 10:38 am IST 0
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട

Posted by - Dec 18, 2019, 10:11 am IST 0
തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു.…

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടും  

Posted by - Oct 22, 2019, 03:59 pm IST 0
തിരുവനന്തപുരം: ഓട്ടോടാക്‌സി നിരക്ക് കൂട്ടാന്‍ ധാരണയായി. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നവംബര്‍ പത്തിന് മുന്‍പ് നിരക്ക് വര്‍ധന…

Leave a comment