ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

371 0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സിര്‍ഗ്വാരിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

അപകട കാരണം വ്യക്തമായിട്ടില്ല. ബസില്‍ അമിതമായി ആളുകളെ കയറ്റിയിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ വിഗദ്ധ ചികിത്സയ്ക്ക് ജിഎംസി ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ സേവനം തേടിയതായി കിഷ്ത്വാര്‍ ഡെപ്യൂട്ടി കലക്ടര്‍ അഗ്രീസ് സിംഗ് റാണ പറഞ്ഞു. അപകടം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

ജൂണ്‍ 27ന് പൂഞ്ചിലെ മുഗുല്‍ റോഡില്‍ അമിത വേഗതയില്‍ വന്ന ടെംപോ ട്രാവലര്‍ റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു

Related Post

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി

Posted by - May 15, 2018, 10:57 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി.  അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.

ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം

Posted by - Dec 30, 2018, 08:23 am IST 0
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം. സംഭവത്തില്‍ പത്തുവയസുകാരനായ ആരിഫ് അഹമ്മദ് ദാറിന് പരിക്കേറ്റു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

Posted by - Apr 13, 2018, 09:12 am IST 0
ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം കോമൺവെൽത്ത് ഗെയിംസിൽ ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒരു സ്വർണമെഡൽ കൂടി കൈവന്നിരിക്കുകയാണ്. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ്…

സുപ്രീം കോടതി പി ചിദംബരത്തിന് മുൻകൂർ ജാമ്യം നിരസിച്ചു 

Posted by - Sep 5, 2019, 01:08 pm IST 0
ന്യൂദൽഹി: ഐ ൻ എക്സ്   മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന്  മുൻ‌കൂർ  ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു . ദില്ലി ഹൈക്കോടതിയുടെ…

Leave a comment