വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

368 0

സോണിപ്പത്ത്: വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോണിപ്പത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് മരിച്ചത്. ലവിന്റെ സഹോദരന്‍ അജയുടെ ചിത്രങ്ങള്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ചിത്രങ്ങള്‍ കണ്ട ഗ്രൂപ്പ് അംഗം ദിനേഷ് എന്നയാള്‍ ലവിനെയും അജയേയും വീട്ടിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് വീട്ടില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടാകുകയും ഇരുമ്പ് വടിക്ക് ലവിനെയും അജയേയും അടിക്കുകയും ചെയ്തു. അത്താഴത്തിന് ശേഷം എടുത്ത ചില ചിത്രങ്ങള്‍ അറിയാതെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. ലവ് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. അജയ് പരുക്കുകളോടെ ആശുപത്രിയിലാണ്.

Related Post

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു

Posted by - Dec 20, 2019, 09:56 am IST 0
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍…

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു

Posted by - May 19, 2018, 12:46 pm IST 0
ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു. രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ സത്യപ്രതിഞ്ജയ്ക്ക് എത്തിയില്ല. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലുമാണ് സഭയില്‍ എത്താഞ്ഞത്.  ഇതില്‍ ആനന്ദ്…

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Nov 27, 2019, 10:26 am IST 0
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ…

വീട്ടുഭക്ഷണം ജയിലില്‍ അനുവധിക്കില്ലെന്ന് ചിദംബരത്തോട് കോടതി

Posted by - Sep 13, 2019, 02:54 pm IST 0
 ന്യു ഡല്‍ഹി : വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും…

Leave a comment