വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

238 0

കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ് അപകടം. രാവിലെ 10.30 ഓടെയാണ് സംഭവം. 

പ്രദേശത്ത് മേഞ്ഞ് നടന്ന കന്നുകാലികള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിനടിയില്‍ പെട്ട് കന്നുകാലികളും ചത്തു. ജാംനഗറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മറെറാരു ഗ്രാമത്തില്‍ തകര്‍ന്നു വീണുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Post

പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

Posted by - Jul 5, 2019, 09:25 am IST 0
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍…

ബജറ്റ് 2020 : കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 16 കര്‍മ്മപദ്ധതികൾ 

Posted by - Feb 1, 2020, 04:23 pm IST 0
ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ ക്ഷേമത്തിനായി 16 കര്‍മ്മപദ്ധതികളുമായി ഈ വർഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്കായി ആകെ 2.83 ലക്ഷം കോടി രൂപ…

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted by - Dec 25, 2018, 04:19 pm IST 0
ന്യൂഡല്‍ഹി; ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'ബോഗിബീല്‍' പാലം…

ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് ആരോപണം; അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Nov 22, 2018, 09:49 pm IST 0
മുംബൈ ; ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണെന്നും കേസില്‍…

ട്രംപിനെ വരവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമെന്ന് 'സാമ്‌ന' ദിനപത്രം 

Posted by - Feb 17, 2020, 01:47 pm IST 0
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത്  സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ശിവസേനാ മുഖപത്രം സാമ്‌ന.ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒരു…

Leave a comment